Sunday, August 31, 2008

എരിശ്ശേരി

ചേരുവകള്‍

ഏത്തക്കായ - രണ്ടെണ്ണം
ചേന - കാല്‍ കിലോ
മത്തന്‍ - കാല്‍ കിലോ
കുരുമുളക് പൊടി - ഒരു ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി - ഒരു റ്റീസ്പൂണ്‍
തേങ്ങ - ഒരു വലുത് തിരുമിയത്
ജീരകം - ഒരു റ്റീസ്പൂണ്‍
കടുക് - ഒരു റ്റീസ്പൂണ്‍
തേങ്ങ തിരുമിയത് - ഒരു മുറി
കറിവേപ്പില - ഒരു തണ്ട്
വറ്റല്‍ മുളക് - നാല്
ഉപ്പ് പാകത്തിന്

തയാറാക്കുന്ന വിധം

കായ തൊലികളഞ്ഞ് ചെറിയ കഷണങ്ങള്‍ ആയി മുറിച്ചു മഞ്ഞള്‍ വെള്ളത്തില്‍ കഴുകി കറ കളയുക. ചേനയും മത്തനും തൊലി ചെത്തി ചെറിയ കഷണങ്ങള്‍ ആയി മുറിച്ചു വൃത്തിയായി കഴുകി ഏത്തക്ക കഷണങളും ഒരുടീസ്പൂണ്‍ മഞ്ഞള്‍പൊടിയും പാകത്തിന് ഉപ്പും ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ വേവിച്ചെടുക്കുക. ഒരു തേങ്ങ തിരുമിയത്, ജീരകം എന്നിവ കട്ടിയായി അരച്ചെടുക്കുക. വേവിച്ച കഷണങ്ങളില്‍ ഈ അരപ്പും ചേര്‍ത്ത് നന്നായി തിളപ്പിക്കുക. അര മുറി തേങ്ങ ചെറുതായി തിരുമി കടുക് , കറിവേപ്പില , വറ്റല്‍ മുളക്, എന്നിവ ചേര്‍ത്ത് വെളിച്ചെണ്ണയില്‍ വറുക്കുക. നന്നായി ഇളക്കി കടുക് പൊട്ടി തേങ്ങ ചുവന്നു വരുമ്പോള്‍ എരിശ്ശേരിയില്‍ ചേര്‍ക്കുക.

No comments: