Monday, August 11, 2008

പാലട പ്രഥമന്‍ Paalada Pradhaman

ചേരുവകള്‍

ഉണക്കലരി – കാല്‍ കിലോ

വെളിച്ചെണ്ണ -2 ടേബിള്‍ സ്പൂണ്‍
പന്ച്ചസാര – മുക്കാല്‍ കിലോ
വറ്റിയ വാഴയിലക്കഷണങ്ങള്‍ – ആവശ്യത്തിനു
പാല്‍ – രണ്ടു ലിറ്റര്‍
വെള്ളം – മൂന്നു കപ്പ്
വെണ്ണ – 50 ഗ്രാം
അണ്ടിപ്പരിപ്പ്‌ – 50 ഗ്രാം
മുന്തിരിങ്ങ – 50 ഗ്രാം
ഏലക്ക – പത്തെണ്ണം

തയാറാക്കുന്ന വിധം




ഉണക്കലരി തരിയില്ലാതെ പൊടിച്ചെടുക്കുക.
അരിപ്പൊടിയും വെളിച്ചെണ്ണയും 30 ഗ്രാം പഞ്ചസാരയും കൂടി കുഴക്കുക.
ദോശ മാവിനെക്കാള്‍ അല്പം കൂടി അയഞ്ഞ പരുവത്തില്‍ കലക്കുക.
വാട്ടിയ വാഴയിലക്കഷണങ്ങളില്‍ കൈകള്‍ കൊണ്ടു മാവ് കോരിയൊഴിച്ച് ഇല ചുരുട്ടി കെട്ടിവെക്കുക.
ഇങ്ങനെ വാഴനാര് കൊണ്ടു ചുരുട്ടി കെട്ടിവെച്ച ഇലകള്‍ ഒരു ഉരുളിയില്‍ വെള്ളം തിളപ്പിച്ച് അര മണിക്കൂര്‍ വേവിക്കണം.
അര മണിക്കൂറിനു ശേഷം ചുരുട്ടിയ ഇലകള്‍ ഇതില്‍ നിന്നു മാറ്റി തണുത്തവെള്ളത്തില്‍ ഇടുക.
രണ്ടു മൂന്നു പ്രാവശ്യം വെള്ളം മാറ്റുക.
ഇലയില്‍ നിന്നു വെന്ത അടക്കഷണങ്ങള്‍ ഇളക്കി വെള്ളത്തില്‍ ഇടുക.
വാര്‍ത്തെടുത്ത അടകള്‍ ചെറിയ കഷണങ്ങള്‍ ആയി മുറിക്കുക.
ഉരുളിയില്‍ രണ്ടു ലിറ്റര്‍ പാലും മൂന്നുകപ്പ് വെള്ളവും 100 ഗ്രാം പഞ്ചസാര ചേര്‍ത്ത് അടുപ്പില്‍ വെച്ചു പകുതി വറ്റുമ്പോള്‍ കഷണങ്ങള്‍ ആക്കി വെച്ച അടയും ബാക്കി പഞ്ചസാര ചേര്ത്തു അടിയില്‍ പിടിക്കാതെ ഇളക്കുക. പാകത്തിന് വെന്തുകഴിയുമ്പോള്‍ അണ്ടിപ്പരിപ്പും മുന്തിരിങ്ങയും നെയ്യില്‍ വറുത്തു ചേര്‍ക്കുക.

No comments: