Sunday, August 31, 2008

പാവക്ക പച്ചടി

ചേരുവകള്‍

പാവക്ക നാലായി കീറി കനം കുറച്ചു അരിഞ്ഞത്- ഒരു കപ്പ്‌
മുളക് പൊടി - ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി - കാല്‍ ടീസ്പൂണ്‍
കുരുമുളക് പൊടി - അര ടീസ്പൂണ്‍
വെളുത്തുള്ളി - രണ്ടു അല്ലി
ചുവന്നുള്ളി - രണ്ട്എണ്ണം
ഇഞ്ചി - അരയിഞ്ച് കഷണം
എണ്ണ - അര കപ്പ്‌
തൈര് - ഒരു കപ്പ്‌
പഞ്ചസാര - അര ടീസ്പൂണ്‍
തേങ്ങ - അര കപ്പ്‌
കടുക് - അര ടീസ്പൂണ്‍
വെളിച്ചെണ്ണ - ഒരു ടേബിള്‍സ്പൂണ്‍
വറ്റല്‍ മുളക് - രണ്ടെണ്ണം
കറിവേപ്പില - ഒരു തണ്ട്
വെളുത്തുള്ളി - നാല് അല്ലി
ചുവന്നുള്ളി കനം കുറച്ചരിഞ്ഞത് - രണ്ടെണ്ണം

തയാറാക്കുന്ന വിധം

പാവക്ക അരിഞ്ഞ് മുളകുപൊടി , മഞ്ഞള്‍പൊടി , കുരുമുളകുപൊടി, വെളുത്തുള്ളി , ചുവന്നുള്ളി, ഇഞ്ചി, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് അരച്ചത് പുരട്ടി അര മണിക്കൂര്‍ വെക്കുക . അരപ്പ് നന്നായി പിടിച്ചതിനു ശേഷം എണ്ണയില്‍ നന്നായി വറുത്തു കോരുക . അര കപ്പ്‌ തേങ്ങ തിരുമി പാകത്തിന് ഉപ്പും അര സ്പൂണ്‍ പഞ്ചസാരയും കാല്‍ ടീസ്പൂണ്‍ കടുകും ചേര്‍ത്ത് അരക്കുക . ഒരു കപ്പ്‌ തൈരില്‍ അരപ്പും വറുത്ത പാവക്കയും ചേര്‍ത്ത് ഇളക്കണം . ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയില്‍ കാല്‍ സ്പൂണ്‍ കടുക് ഇട്ടു പൊട്ടിയതിനു ശേഷം നാല് അല്ലി വെളുത്തുള്ളി ചതച്ചതും വറ്റല്‍ മുളക് നടുവേ മുറിച്ചതും ചുവന്നുള്ളി കനം കുറച്ചരിഞ്ഞതും ചേര്‍ത്ത് വഴറ്റി പച്ചടിയില്‍ ചേര്‍ത്ത് ഉപയോഗിക്കാം.

No comments: