Tuesday, August 5, 2008

പച്ച മാങ്ങാപ്പീര

ചേരുവകള്‍

പച്ചമാങ്ങ - 1
തേങ്ങ തിരുമിയത് - അര കപ്പ്‌
പച്ചമുളക് - 3
ഇഞ്ചി - ഒരു ചെറിയ കഷണം
കറിവേപ്പില - ഒരു തണ്ട്
സവാള - 1
വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

  • പച്ചമാങ്ങ രണ്ടിഞ്ച് നീളത്തില്‍ കനം കുറച്ച് അരിയുക.
  • ഇഞ്ചിയും സവാളയും നീളത്തില്‍ കനം കുറച്ചരിയുക.
  • പച്ചമുളക് നീളത്തില്‍ അരിയുക.
  • ചേരുവകള്‍ എല്ലാം കൂടി നന്നായി തിരുമി ചേര്‍ത്ത് അടി കട്ടിയുള്ള ഒരു പാത്രത്തില്‍ വെച്ച് ചെറുതീയില്‍ കുഴഞ്ഞു പോകാതെ വേവിച്ചെടുക്കുക.

1 comment:

Anonymous said...

പച്ച മാങ്ങാപ്പീര.........
പറഞ്ഞതു പോലെ ഉണ്ടാക്കി..... പക്ഷെ ഒരു രുചിയും വന്നില്ല..... എന്റെ കെട്ട്യോളോട് പറഞഞപ്പോള്‍ ഓളു പറഞു... എന്നോട് തന്നെ ഉണ്ടാക്കിക്കോളാന്‍......
ഇനി അടുത്ത ദിവസം മകള്‍ വരുന്നുന്റ്..... മോ‍ാളോട് ഉണ്ടാക്കി തരാന്‍ പറയാം.....

ഈ പാചകകുറിപ്പെഴുതിയ ആളുടെ വീട് അടുത്തെങ്ങാനും ആവോ..... കുറച്ച് പീര തിന്നാന്‍ കൊതിയായി....

സ്നേഹപൂര്‍വം
ജെ പി - ത്രിശ്ശിവപേരൂര്‍