Tuesday, August 5, 2008

വറുത്തരച്ച ചെമ്മീന്‍ കറി Prawn with roasted coconut curry

ചേരുവകള്‍

ചെമ്മീന്‍ - കല്‍ കിലോ
പച്ച മാങ്ങാ - ഒരു പകുതി
തേങ്ങ - ഒന്ന്
വെളിച്ചെണ്ണ - രണ്ടു ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി - പത്ത് അല്ലി
ചുവന്നുള്ളി - പത്തെണ്ണം
മല്ലിപ്പൊടി - അഞ്ചു ടീസ്പൂണ്‍
മുളകുപൊടി - രണ്ടു ടീസ്പൂണ്‍
മഞ്ഞള്‍ പൊടി - ഒരു ടീസ്പൂണ്‍
പച്ചമുളക് - അഞ്ച് എണ്ണം
കറിവേപ്പില - മൂന്ന് തണ്ട്
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

  • തേങ്ങ പൊടിയായി തിരുമി, മൂന്ന് ചുവന്നുള്ളിയും മുഴുവന്‍ വെളുത്തുള്ളിയും ചെറുതായി അരിഞ്ഞ്, ഒരുതണ്ട് കറിവേപ്പിലയും ചേര്‍ത്ത് ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയില്‍ ബ്രൌണ്‍ നിറമാകുന്നതു വരെ വറുത്ത്‌ വെള്ളം ചേര്‍ക്കാതെ അരക്കുക.
  • ചെമ്മീന്‍ വൃത്തിയാക്കി ചെറിയ കഷണങ്ങള്‍ ആക്കി നുറുക്കിയ മാങ്ങയും ഉപ്പ് , മഞ്ഞള്‍ പൊടി, മുളകുപൊടി, മല്ലിപ്പൊടി , പച്ചമുളക് എന്നിവ ചേര്‍ത്ത് രണ്ടു കപ്പു വെള്ളത്തില്‍ വേവിക്കുക.
  • വറുത്തരച്ച തേങ്ങക്കൂട്ട് ഇതില്‍ ചേര്‍ത്ത് ഒരുതണ്ട് കറിവേപ്പിലയും ചേര്‍ത്ത് നന്നായി തിളപ്പിക്കുക.
  • ബാക്കി ചുവന്നുള്ളി നേര്‍മയായി അരിഞ്ഞ് ഒരുതണ്ട് കറിവേപ്പിലയും ചേര്‍ത്ത് ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയില്‍ കടുകിട്ട് പൊട്ടിയതിനു ശേഷം വറുത്ത്‌ ചേര്‍ക്കുക.

2 comments:

നരിക്കുന്നൻ said...

ആദ്യമായിട്ടാണിവിടെ. നല്ല പാചക ബ്ലോഗ് കണ്ട സന്തോഷത്തില്‍ ഭാര്യ അടുക്കളയിലേക്ക് പോയിട്ടുണ്ട്. രുചിച്ച് നോക്കട്ടേ.

Unknown said...

ഒന്നു try ചെയ്യട്ടേ