Sunday, August 31, 2008
എരിശ്ശേരി
ഏത്തക്കായ - രണ്ടെണ്ണം
ചേന - കാല് കിലോ
മത്തന്‍ - കാല് കിലോ
കുരുമുളക് പൊടി - ഒരു ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി - ഒരു റ്റീസ്പൂണ്‍
തേങ്ങ - ഒരു വലുത് തിരുമിയത്
ജീരകം - ഒരു റ്റീസ്പൂണ്‍
കടുക് - ഒരു റ്റീസ്പൂണ്‍
തേങ്ങ തിരുമിയത് - ഒരു മുറി
കറിവേപ്പില - ഒരു തണ്ട്
വറ്റല്‍ മുളക് - നാല്
ഉപ്പ് പാകത്തിന്
തയാറാക്കുന്ന വിധം
കായ തൊലികളഞ്ഞ് ചെറിയ കഷണങ്ങള്‍ ആയി മുറിച്ചു മഞ്ഞള്‍ വെള്ളത്തില്‍ കഴുകി കറ കളയുക. ചേനയും മത്തനും തൊലി ചെത്തി ചെറിയ കഷണങ്ങള്‍ ആയി മുറിച്ചു വൃത്തിയായി കഴുകി ഏത്തക്ക കഷണങളും ഒരുടീസ്പൂണ്‍ മഞ്ഞള്‍പൊടിയും പാകത്തിന് ഉപ്പും ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ വേവിച്ചെടുക്കുക. ഒരു തേങ്ങ തിരുമിയത്, ജീരകം എന്നിവ കട്ടിയായി അരച്ചെടുക്കുക. വേവിച്ച കഷണങ്ങളില്‍ ഈ അരപ്പും ചേര്‍ത്ത് നന്നായി തിളപ്പിക്കുക. അര മുറി തേങ്ങ ചെറുതായി തിരുമി കടുക് , കറിവേപ്പില , വറ്റല്‍ മുളക്, എന്നിവ ചേര്‍ത്ത് വെളിച്ചെണ്ണയില്‍ വറുക്കുക. നന്നായി ഇളക്കി കടുക് പൊട്ടി തേങ്ങ ചുവന്നു വരുമ്പോള്‍ എരിശ്ശേരിയില്‍ ചേര്‍ക്കുക.
പാവക്ക പച്ചടി
പാവക്ക നാലായി കീറി കനം കുറച്ചു അരിഞ്ഞത്- ഒരു കപ്പ്
മുളക് പൊടി - ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി - കാല് ടീസ്പൂണ്‍
കുരുമുളക് പൊടി - അര ടീസ്പൂണ്‍
വെളുത്തുള്ളി - രണ്ടു അല്ലി
ചുവന്നുള്ളി - രണ്ട്എണ്ണം
ഇഞ്ചി - അരയിഞ്ച് കഷണം
എണ്ണ - അര കപ്പ്
തൈര് - ഒരു കപ്പ്
പഞ്ചസാര - അര ടീസ്പൂണ്‍
തേങ്ങ - അര കപ്പ്
കടുക് - അര ടീസ്പൂണ്‍
വെളിച്ചെണ്ണ - ഒരു ടേബിള്‍സ്പൂണ്‍
വറ്റല്‍ മുളക് - രണ്ടെണ്ണം
കറിവേപ്പില - ഒരു തണ്ട്
വെളുത്തുള്ളി - നാല് അല്ലി
ചുവന്നുള്ളി കനം കുറച്ചരിഞ്ഞത് - രണ്ടെണ്ണം
തയാറാക്കുന്ന വിധം
പാവക്ക അരിഞ്ഞ് മുളകുപൊടി , മഞ്ഞള്‍പൊടി , കുരുമുളകുപൊടി, വെളുത്തുള്ളി , ചുവന്നുള്ളി, ഇഞ്ചി, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് അരച്ചത് പുരട്ടി അര മണിക്കൂര്‍ വെക്കുക . അരപ്പ് നന്നായി പിടിച്ചതിനു ശേഷം എണ്ണയില്‍ നന്നായി വറുത്തു കോരുക . അര കപ്പ് തേങ്ങ തിരുമി പാകത്തിന് ഉപ്പും അര സ്പൂണ്‍ പഞ്ചസാരയും കാല് ടീസ്പൂണ്‍ കടുകും ചേര്‍ത്ത് അരക്കുക . ഒരു കപ്പ് തൈരില്‍ അരപ്പും വറുത്ത പാവക്കയും ചേര്‍ത്ത് ഇളക്കണം . ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയില്‍ കാല് സ്പൂണ്‍ കടുക് ഇട്ടു പൊട്ടിയതിനു ശേഷം നാല് അല്ലി വെളുത്തുള്ളി ചതച്ചതും വറ്റല്‍ മുളക് നടുവേ മുറിച്ചതും ചുവന്നുള്ളി കനം കുറച്ചരിഞ്ഞതും ചേര്‍ത്ത് വഴറ്റി പച്ചടിയില്‍ ചേര്‍ത്ത് ഉപയോഗിക്കാം.
Monday, August 11, 2008
പാലട പ്രഥമന്‍ Paalada Pradhaman
ചേരുവകള്‍
ഉണക്കലരി – കാല് കിലോ
വെളിച്ചെണ്ണ -2 ടേബിള്‍ സ്പൂണ്‍
പന്ച്ചസാര – മുക്കാല്‍ കിലോ
വറ്റിയ വാഴയിലക്കഷണങ്ങള്‍ – ആവശ്യത്തിനു
പാല് – രണ്ടു ലിറ്റര്‍
വെള്ളം – മൂന്നു കപ്പ്
വെണ്ണ – 50 ഗ്രാം
അണ്ടിപ്പരിപ്പ് – 50 ഗ്രാം
മുന്തിരിങ്ങ – 50 ഗ്രാം
ഏലക്ക – പത്തെണ്ണം
തയാറാക്കുന്ന വിധം
ഉണക്കലരി തരിയില്ലാതെ പൊടിച്ചെടുക്കുക.
അരിപ്പൊടിയും വെളിച്ചെണ്ണയും 30 ഗ്രാം പഞ്ചസാരയും കൂടി കുഴക്കുക.
ദോശ മാവിനെക്കാള്‍ അല്പം കൂടി അയഞ്ഞ പരുവത്തില്‍ കലക്കുക.
വാട്ടിയ വാഴയിലക്കഷണങ്ങളില്‍ കൈകള്‍ കൊണ്ടു മാവ് കോരിയൊഴിച്ച് ഇല ചുരുട്ടി കെട്ടിവെക്കുക.
ഇങ്ങനെ വാഴനാര് കൊണ്ടു ചുരുട്ടി കെട്ടിവെച്ച ഇലകള്‍ ഒരു ഉരുളിയില്‍ വെള്ളം തിളപ്പിച്ച് അര മണിക്കൂര്‍ വേവിക്കണം.
അര മണിക്കൂറിനു ശേഷം ചുരുട്ടിയ ഇലകള്‍ ഇതില്‍ നിന്നു മാറ്റി തണുത്തവെള്ളത്തില്‍ ഇടുക.
രണ്ടു മൂന്നു പ്രാവശ്യം വെള്ളം മാറ്റുക.
ഇലയില്‍ നിന്നു വെന്ത അടക്കഷണങ്ങള്‍ ഇളക്കി വെള്ളത്തില്‍ ഇടുക.
വാര്‍ത്തെടുത്ത അടകള്‍ ചെറിയ കഷണങ്ങള്‍ ആയി മുറിക്കുക.
ഉരുളിയില്‍ രണ്ടു ലിറ്റര്‍ പാലും മൂന്നുകപ്പ് വെള്ളവും 100 ഗ്രാം പഞ്ചസാര ചേര്‍ത്ത് അടുപ്പില്‍ വെച്ചു പകുതി വറ്റുമ്പോള്‍ കഷണങ്ങള്‍ ആക്കി വെച്ച അടയും ബാക്കി പഞ്ചസാര ചേര്‍ത്തു അടിയില്‍ പിടിക്കാതെ ഇളക്കുക. പാകത്തിന് വെന്തുകഴിയുമ്പോള്‍ അണ്ടിപ്പരിപ്പും മുന്തിരിങ്ങയും നെയ്യില്‍ വറുത്തു ചേര്‍ക്കുക.
Tuesday, August 5, 2008
വറുത്തരച്ച ചെമ്മീന്‍ കറി Prawn with roasted coconut curry
ചെമ്മീന്‍ - കല് കിലോ
പച്ച മാങ്ങാ - ഒരു പകുതി
തേങ്ങ - ഒന്ന്
വെളിച്ചെണ്ണ - രണ്ടു ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി - പത്ത് അല്ലി
ചുവന്നുള്ളി - പത്തെണ്ണം
മല്ലിപ്പൊടി - അഞ്ചു ടീസ്പൂണ്‍
മുളകുപൊടി - രണ്ടു ടീസ്പൂണ്‍
മഞ്ഞള്‍ പൊടി - ഒരു ടീസ്പൂണ്‍
പച്ചമുളക് - അഞ്ച് എണ്ണം
കറിവേപ്പില - മൂന്ന് തണ്ട്
ഉപ്പ് - പാകത്തിന്
തയാറാക്കുന്ന വിധം
- തേങ്ങ പൊടിയായി തിരുമി, മൂന്ന് ചുവന്നുള്ളിയും മുഴുവന്‍ വെളുത്തുള്ളിയും ചെറുതായി അരിഞ്ഞ്, ഒരുതണ്ട് കറിവേപ്പിലയും ചേര്‍ത്ത് ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയില്‍ ബ്രൌണ്‍ നിറമാകുന്നതു വരെ വറുത്ത് വെള്ളം ചേര്‍ക്കാതെ അരക്കുക.
- ചെമ്മീന്‍ വൃത്തിയാക്കി ചെറിയ കഷണങ്ങള്‍ ആക്കി നുറുക്കിയ മാങ്ങയും ഉപ്പ് , മഞ്ഞള്‍ പൊടി, മുളകുപൊടി, മല്ലിപ്പൊടി , പച്ചമുളക് എന്നിവ ചേര്‍ത്ത് രണ്ടു കപ്പു വെള്ളത്തില്‍ വേവിക്കുക.
- വറുത്തരച്ച തേങ്ങക്കൂട്ട് ഇതില്‍ ചേര്‍ത്ത് ഒരുതണ്ട് കറിവേപ്പിലയും ചേര്‍ത്ത് നന്നായി തിളപ്പിക്കുക.
- ബാക്കി ചുവന്നുള്ളി നേര്മയായി അരിഞ്ഞ് ഒരുതണ്ട് കറിവേപ്പിലയും ചേര്‍ത്ത് ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയില്‍ കടുകിട്ട് പൊട്ടിയതിനു ശേഷം വറുത്ത് ചേര്‍ക്കുക.
പച്ച മാങ്ങാപ്പീര
പച്ചമാങ്ങ - 1
തേങ്ങ തിരുമിയത് - അര കപ്പ്
പച്ചമുളക് - 3
ഇഞ്ചി - ഒരു ചെറിയ കഷണം
കറിവേപ്പില - ഒരു തണ്ട്
സവാള - 1
വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്
തയാറാക്കുന്ന വിധം
- പച്ചമാങ്ങ രണ്ടിഞ്ച് നീളത്തില്‍ കനം കുറച്ച് അരിയുക.
- ഇഞ്ചിയും സവാളയും നീളത്തില്‍ കനം കുറച്ചരിയുക.
- പച്ചമുളക് നീളത്തില്‍ അരിയുക.
- ചേരുവകള്‍ എല്ലാം കൂടി നന്നായി തിരുമി ചേര്‍ത്ത് അടി കട്ടിയുള്ള ഒരു പാത്രത്തില്‍ വെച്ച് ചെറുതീയില്‍ കുഴഞ്ഞു പോകാതെ വേവിച്ചെടുക്കുക.
Saturday, August 2, 2008
ടാമരിണ്ട് ചിക്കന്‍ (Tamarind chicken)
കോഴിയുടെ നെഞ്ച് ഭാഗം - കാല് കിലോ
ചുവന്നുള്ളി - 10
വറുത്ത നിലക്കടല - 25 ഗ്രാം
അണ്ടിപ്പരിപ്പ് - 25 ഗ്രാം
വറ്റല്‍ മുളക് - 15 ഗ്രാം
ബേസില്‍ - 20 ഗ്രാം
കോണ്ഫ്ലൌര് - 25 ഗ്രാം
ഉപ്പ്, എണ്ണ - ആവശ്യത്തിന്
സോസിന്
കരുപ്പെട്ടി - 30 ഗ്രാം
ഫിഷ് സോസ് - 20 ഗ്രാം
പുളിവെള്ളം - 20 ഗ്രാം
മുളകുപൊടി - അര ടീസ്പൂണ്‍
തയാറാക്കുന്ന വിധം
- ചുവന്നുള്ളിയും വറ്റല്‍മുളകും ബേസിലും നന്നായി മൊരിയുന്നതുവരെ എണ്ണയില്‍ വറുത്തു മാറ്റിവെക്കുക
- കോഴിയിറച്ചി ചതുരക്കഷണങ്ങള്‍ ആക്കി കോണ്‍ ഫ്ലൌറില് പൊതിഞ്ഞു എണ്ണയില്‍ മുക്കി നല്ല ബ്രൌണ്‍ നിറമാകുന്നതുവരെ വറുത്തു മാറ്റിവെക്കുക
- സോസിനുള്ള ചേരുവകള്‍ ഒന്നിച്ചാക്കി അടുപ്പില്‍ വെച്ചു കട്ടിയാകുന്നത് വരെ ചൂടാക്കുക
- വറുത്ത കോഴിക്കഷണങ്ങള്‍, പച്ചമുളക്, നിലക്കടല, അണ്ടിപ്പരിപ്പ്, ചുവന്നുള്ളി എന്നിവ ഒന്നിച്ചാക്കി സോസുമായി യോജിപ്പിക്കുക.
- വിളംബാനുള്ള പത്രത്തിലേക്ക് മാറ്റി ബേസില്‍, പച്ചമുളക്, നിലക്കടല, അണ്ടിപ്പരിപ്പ് എന്നിവകൊണ്ട് അലങ്കരിക്കുക
Friday, August 1, 2008
ഗോതമ്പ് സലാഡ് (Wheat Salad)
ഗോതമ്പ് നുറുക്ക് - ഒരു കപ്പ്
സവാള പൊടിയായി അരിഞ്ഞത് - ഒരു കപ്പ്
സലാഡ് വെള്ളരി പൊടിയായി അരിഞ്ഞത് - അര കപ്പ്
ഇഞ്ചി പൊടിയായി അരിഞത് - ഒരു ടേബിള്‍ സ്പൂണ്‍
പച്ചമുളക് പൊടിയായി അരിഞ്ഞത് - രണ്ട്
മല്ലിയില പൊടിയായി അരിഞ്ഞത് - ഒരു പിടി
പുതിന ഇല പൊടിയായി അരിഞ്ഞത് - ഒരു പിടി
ചെറുനാരങ്ങ നീര് - ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്
തയാറാക്കുന്ന വിധം
- ഗോതമ്പ് തിളച്ച വെള്ളത്തില്‍ പത്ത് മിനിട്ട് ഇട്ടു വെള്ളം ഊറ്റി പിഴിഞ്ഞെടുക്കുക.
- അതിന്റെ കൂടെ മറ്റു ചേരുവകള്‍ ചേര്‍ത്തിളക്കി ഉപയോഗിക്കുക.
പൈനാപ്പിള്‍ ചിക്കന്‍ സലാഡ് (Pineapple Chicken Salad)
എല്ലില്ലാത്ത കോഴിയിറച്ചി - 100 ഗ്രാം
കാബേജ് - 50 ഗ്രാം
കാരറ്റ് - 50 ഗ്രാം
കാപ്സികം - ഒന്നു ചെറുത്
പൈനാപ്പിള്‍ - 50 ഗ്രാം
വിനാഗിരി - 10 മില്ലി
ഉപ്പ് - പാകത്തിന്
മല്ലിയില അരിഞ്ഞത് - അലങ്കരിക്കാന്‍
തയാറാക്കുന്ന വിധം
- കോഴിയിറച്ചി നീളത്തില്‍ അരിഞ്ഞ് ഉപ്പിട്ട വെള്ളത്തില്‍ വേവിച്ചെടുക്കുക.
- വെന്തുകഴിയുമ്പോള്‍ തണുത്ത വെള്ളത്തില്‍ ഇടുക. തനുക്കുബോള് വെള്ളം വാര്‍ത്തു വെക്കുക
- കാബേജ്, കാരറ്റ്, കാപ്സികം , എന്നിവ നീളത്തില്‍ അരിഞ്ഞ് വിനാഗിരി, ഉപ്പ് , ഒലിവെണ്ണ, പഞ്ചസാര, പൈനാപ്പിള്‍ കഷണങ്ങള്‍ എന്നിവ ചേര്‍ത്തിളക്കി വെക്കുക.
- ഇതില്‍ കോഴിയിറച്ചി കഷണങ്ങള്‍ ചേര്‍ത്തിളക്കി മല്ലിയില ചേര്‍ത്ത് അലങ്കരിക്കുക.
റൊട്ടി പുഡ്ഡിംഗ് (Bread Pudding)
റൊട്ടി - നാല് കഷണം
പാല് - അര ലിറ്റര്‍
മുട്ട - നാല്
പഞ്ചസാര - ഒന്നര കപ്പ്
വാനില എസ്സെന്‍സ് - രണ്ടു തുള്ളി
തേങ്ങ ചിരകിയത് - രണ്ടു വലിയ സ്പൂണ്‍
അണ്ടിപ്പരിപ്പ് നുറുക്കിയത് - രണ്ടു ടേബിള്‍ സ്പൂണ്‍
തയാറാക്കുന്ന വിധം
- റൊട്ടിയുടെ മൊരിഞ്ഞ ഭാഗം മാറ്റിയശേഷം ചെറിയ കഷണങ്ങള്‍ ആക്കുക.
- പാല് തിളപ്പിച്ച് മുട്ടയും പഞ്ചസാരയും ചേര്‍ത്ത് അടിച്ച് വാനില എസ്സെന്സും ചേര്‍ക്കുക
- ഇതില്‍ റൊട്ടിക്കഷണങ്ങള്‍ ചേര്‍ത്ത് നന്നായി അലിയിക്കുക
- ചുവടു കട്ടിയുള്ള പരന്ന പാത്രം അടുപ്പില്‍ വെച്ചു ചൂടായാല്‍ ഒരു ചെറിയ സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് കരിക്കുക.
- ഇതിലേക്ക് തയാറാക്കിയ മിശ്രിതം ഒഴിച്ച് ആവിയില്‍ വേവിക്കുക
- ഇതു ഫ്രിഡ്ജില്‍ വെച്ചു തണുപ്പിക്കുക.
- തേങ്ങയും അണ്ടിപ്പരിപ്പും ചുവക്കെ വറുത്തു പുഡ്ഡിംഗ് അലങ്കരിക്കുക.
അവിയല്‍
മുരിങ്ങക്ക - 2 എണ്ണം ( ചെറുതായി മുറിച്ചത് )
നേന്ത്രക്കായ് - 1 എണ്ണം
ചേന - 50 ഗ്രാം
ചേമ്പ് - 50 ഗ്രാം
പടവലം - 50 ഗ്രാം
വെള്ളരി - 50 ഗ്രാം .
വഴുതന -50 ഗ്രാം
അമരക്ക - 50 ഗ്രാം
മത്തന്‍ - 50 ഗ്രാം
അരപ്പിന്
പച്ചമുളക് 2
തേങ്ങ തിരുമിയത് അര മുറി
ചുമന്നുള്ളി 3
വെളുത്തുള്ളി 3 അല്ലി
മഞ്ഞള്‍ അര ടീസ്പൂണ്‍
ജീരകം ഒരു ടീസ്പൂണ്‍
കറിവേപ്പില ഒരു കതിര്‍പ്പ്
പാകം ചെയ്യേണ്ട വിധം
പച്ചക്കറികള്‍ വൃത്തിയായി കഴുകി രണ്ടിഞ്ച് നീളത്തില്‍ മുറിക്കുക. ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ അല്പം വെള്ളം ചേര്‍ത്ത് വേവിക്കുക . തിളക്കുമ്പോള്‍ പാകത്തിന് ഉപ്പും അരപ്പിന് ഉള്ള ചേരുവകള്‍ തരുതരുപ്പായി അരച്ചതും ചേര്‍ക്കുക. വെന്തതിനു ശേഷം അല്പം പച്ച വെളിച്ചെണ്ണ ചേര്‍ത്ത് ഇറക്കുക.
ചെറുനാരങ്ങ അച്ചാര്‍ (Lemon Pickle)
ചെറുനാരങ്ങ25എണ്ണം
മുളകുപൊടി മുക്കാല്‍ കപ്പ്
മഞ്ഞള്‍ പൊടി ഒരു ടീ സ്പൂണ്‍
കായം പൊടിച്ചത് ഒരു ടേബിള്‍ സ്പൂണ്‍
ഉലുവ ഒരു ടീ സ്പൂണ്‍
പഞ്ചസാര 50 ഗ്രാം
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചെറുനാരങ്ങ ഓരോന്നും ആറുകഷണം ആയി മുറിക്കുക . നന്നായി ഉപ്പ് പുരട്ടി വെയിലത്തു വെച്ചു നന്നായി ഉണക്കുക . ഇതു ഒരാഴ്ച ആവര്‍ത്തിക്കുക. നാരങ്ങ ഒരുവിധം ഉണങ്ങിയ ശേഷം ബാക്കി ചേരുവകള്‍ എല്ലാം ചേര്‍ത്ത് ഇളക്കി വായു കടക്കാത്ത കുപ്പിയില്‍ സൂക്ഷിക്കുക.
കടുമാങ്ങ (Mango Pickle)
കണ്ണിമാങ്ങ - ആറു കിലോ
ഉപ്പ് - ഒരു കിലോ
മഞ്ഞള്‍ പൊടി - ഒരു ടേബിള്‍ സ്പൂണ്‍
മുളക് പൊടി - അര കിലോ
കടുക് പൊടി - കാല് കിലോ
തയാറാക്കുന്ന വിധം
കണ്ണിമാങ്ങകള്‍ നന്നായി കഴുകി തോര്‍ത്തി എടുക്കുക. വെള്ളം പൂര്‍ണമായി തോര്ന്നതിനു ശേഷം ജലാംശം ഇല്ലാത്ത ഒരു ഭരണിയില്‍ ഇടുക. മുകളില്‍ ഉപ്പിടുക . പത്തു ദിവസം വയുകടക്കാത്ത തരത്തില്‍ കെട്ടിവക്കുക. പത്തു ദിവസം കഴിഞ്ഞു തുറന്നു മുളക് പൊടി, മഞ്ഞള്‍ പൊടി, കടുക് പൊടി മുതലായവ ചേര്‍ക്കുക. നന്നായി ഇളക്കിച്ചെര്ത്തു വീണ്ടും ഒരുമാസം കെട്ടിവക്കുക. വായു കടക്കാതെ കെട്ടി വച്ചാല്‍ മാസങ്ങളോളം കടുമാങ്ങ കേടാകാതെ ഇരിക്കും
ചെമ്മീന്‍ വറുത്തത് (Shrimp Fry)
ചെമ്മീന്‍ - അരക്കിലോ
മുളക് പൊടി - ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി - കാല് ടീസ്പൂണ്‍
ഇഞ്ചി - ഒരു കഷണം
കറിവേപ്പില - രണ്ടു തണ്ട്
പച്ച മുളക് - രണ്ട്
ചെറിയ ഉള്ളി - രണ്ട്
ഉപ്പ് - പാകത്തിന്
തയാറാക്കുന്ന വിധം.
ചെമ്മീന്‍ നന്നായി കഴുകി വൃത്തിയാക്കി പൊളിചെടുക്കുക.
മുളകുപൊടിയും മഞ്ഞള്‍പൊടിയും ഉപ്പും അല്പം വെള്ളം ചേര്‍ത്ത്കുഴച്ച് വൃത്തിയാക്കിയ ചെമ്മീനില്‍ പുരട്ടി അല്പനേരം വെക്കുക. അരപ്പ് പിടിച്ചതിനുശേഷം ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ചെമ്മീന്‍ അതിലിട്ട് വറുത്തു കോരുക. അതിനുശേഷം ഇഞ്ചിയും കറിവേപ്പിലയും പച്ചമുളകും ഉള്ളിയും ചേര്‍ത്ത് വഴറ്റുക.
പോത്തിറച്ചി ഉലര്‍ത്ത് (Beef Roast)
പോത്തിറച്ചി - ഒരു കിലോ
ചുവന്നുള്ളി - കാല് കിലോ
തേങ്ങ - ഒന്ന്
ഇഞ്ചി - ഒന്ന്
വെളുത്തുള്ളി - പന്ത്രണ്ടു അല്ലി
മുളകുപൊടി - രണ്ടു ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി - രണ്ടു ടീസ്പൂണ്‍
ഗരം മസാല പൊടി - ഒരു ടീസ്പൂണ്‍
മഞ്ഞള്‍ പൊടി - അര ടീ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
കറിവേപ്പില - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഇറച്ചി നന്നായി കഴുകി വൃത്തിയാക്കി വാലാന്‍ വയ്ക്കുക. തെങ്ങക്കൊത്ത് എണ്ണയില്‍ വറുത്തു മാറ്റി വയ്ക്കുക. ചുവന്നുള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ അരിഞ്ഞ് എണ്ണയില്‍ നന്നായി വഴറ്റി എടുക്കുക. ഇതില്‍ മഞ്ഞള്‍പൊടി , മുളകുപൊടി, കുരുമുളകുപൊടി, മസാലപൊടി എന്നിവ ഇട്ടു മൂപ്പിക്കുക. തേങ്ങാക്കൊത്തുംഇറച്ചിക്കഷണങ്ങളും ഇതില്‍ ചേര്‍ത്ത് നന്നായി വേവിക്കുക.
എണ്ണയില്‍ കടുകും കറിവേപ്പിലയും ഉലര്‍ത്തുക. വെന്ത ഇറച്ചി ഇതിലിട്ട് നല്ലതുപോലെ ഉലര്‍ത്തിയെടുക്കുക.
ഫിഷ് ബിരിയാണി (Fish Biriyaani)
നെയ്മീന് -അര കിലോ
എണ്ണ - വറുക്കാന്‍ വേണ്ടത്
മുളകുപൊടി - ഒരു ടീസ്പൂണ്‍
മല്ലിപൊടി - ഒരു ടീസ്പൂണ്‍
സവാള കനം കുറച്ചു നീളത്തില്‍ അരിഞ്ഞത് - നാല്
പച്ചമുളക് ചതച്ചത് - പത്ത്
ഇഞ്ചി ചതച്ചത് - നാല് കഷണം
വെളുത്തുള്ളി - രണ്ടു കുടം
മല്ലിയില - അമ്പതു ഗ്രാം
തേങ്ങ തിരുമി അരച്ചത് - അര മുറി
തൈര് - അര കപ്പ്
കൈമ അരി - ( ജീരക ശാല ) - അര കിലോ
ഗരം മസാല പൊടി - ഒരു ടീസ്പൂണ്‍
നെയ്യ് - ഒരു ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
തയാറാക്കുന്ന വിധം
- മീന്‍ കഷണങ്ങളില്‍ അരപ്പ് പുരട്ടി ഒരു മണിക്കൂര്‍ വെക്കുക.
- ഓവന് 325 ഡിഗ്രി ഫാരെന് ഹീറ്റില്‍ ചൂടാക്കി വെക്കുക.
- ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് മീന്‍ അധികം മൊരിയാതെ വറുത്തെടുക്കുക.
- മീന്‍ വറുത്ത എണ്ണയില്‍ സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മല്ലിയില എന്നിവ വഴറ്റുക.
- ഇതില്‍ തേങ്ങ അരച്ചതും തൈരും ചേര്‍ത്ത് ഒന്നു കൂടി വഴറ്റുക.
- ഇതില്‍ വറുത്ത മീന്‍ നിരത്തി കുറച്ചു ചാറോടുകൂടി വേവിക്കുക.
- അരി ചൂടായ നെയ്യില്‍ വറുക്കുക.
- ഇരട്ടി വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് പകുതി വേവില്‍ വാര്‍ത്തെടുത്തു വെക്കുക.
- ഒരു പാത്രത്തില്‍ ചോറ് നിരത്തി കുറച്ചു ഗരം മസാല പൊടി മീതെ വിതറുക.
- അടുക്കടുക്കായി ഒന്നിടവിട്ട് മീനും ചോറും നിരത്തി നേരത്തെ ചൂടാക്കി ഇട്ടിരിക്കുന്ന ഓവനില്‍ അര മണിക്കൂര്‍ ബെയ്ക്ക് ചെയ്തെടുക്കുക.
ഏത്തപഴം പുഡ്ഡിംഗ് (Banana Pudding)
ഏത്തപഴം നന്നായി പഴുത്തത് - അര കപ്പ്
പഞ്ചസാര - രണ്ടു ടീസ്പൂണ്‍
വെണ്ണ ഒരു ടീസ്പൂണ്‍
മൈദ ഒരു ടീസ്പൂണ്‍
മുട്ട അടിച്ചത് - രണ്ടു ടീസ്പൂണ്‍
ഐസിംഗ് ഷുഗര്‍ - അര ടീസ്പൂണ്‍
ക്രീം - മൂന്നു ടീസ്പൂണ്‍
ജാതിക്ക പൊടിച്ചത് - ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
ഏത്തപഴം ഉടച്ച് പഞ്ചസാര , വെണ്ണ, ജാതിക്കപൊടി എന്നിവ ചേര്‍ത്ത് ഇളക്കുക.
ഈ മിശ്രിതത്തില്‍ മുട്ട പതപ്പിച്ചത് ചേര്‍ത്ത് ഒരു മിനിട്ട് ഇളക്കുക.
പുഡ്ഡിംഗ് തയാറാക്കുന്ന പാത്രത്തില്‍ മൈദ വിതറി മിശ്രിതം ഒഴിച്ച് ഒരു മണിക്കൂര്‍ ബേക് ചെയ്തു വാങ്ങി വെക്കുക.
ക്രീം , ഐസിംഗ് ഷുഗര്‍ എന്നിവ ചേര്‍ക്കുക.
നെല്ലിക്ക അച്ചാര്‍ (Goose Berry Pickle)
നെല്ലിക്ക - അര കിലോ
( ആവിയില്‍ വേവിച്ച് കുരു മാറ്റിയത് )
ഇഞ്ചി അരിഞ്ഞത് - ഒരു വലിയ സ്പൂണ്‍
മുളക് പൊടി നാല് വലിയ സ്പൂണ്‍
വെളുത്തുള്ളി - നാല് വലിയ സ്പൂണ്‍
ജീരകം രണ്ടു ചെറിയ സ്പൂണ്‍
കടുക് - രണ്ടു ചെറിയ സ്പൂണ്‍
വിനാഗിരി - ഒരു കപ്പ്
ഉപ്പ് - പാകത്തിന്
പഞ്ചസാര - പാകത്തിന്
നല്ലെണ്ണ - ഒരു കപ്പ്
പച്ചമുളക് അറ്റം പിളര്‍ന്നത് - ആറെണ്ണം
ഉലുവ - ഒരു ചെറിയ സ്പൂണ്‍
കുരുമുളക് മുഴുവനോടെ - രണ്ടു ടീസ്പൂണ്‍
തയാറാക്കുന്ന വിധം
- രണ്ടു മുതല്‍ 6 വരെയുള്ള ചേരുവകള്‍ അല്പം വിനാഗിരി ചേര്‍ത്ത് നന്നായി അരക്കുക അരപ്പ് ബാക്കി വിനാഗിരിയില്‍ കലക്കുക .
- ഉപ്പും പഞ്ചസാരയും ചേര്‍ക്കുക . ഇതില്‍ പച്ചമുളക്, കുരുമുളക്, ഉലുവ എന്നിവ ചേര്‍ക്കുക .
- ജലാംശം ഇല്ലാത്ത വൃത്തിയുള്ള കുപ്പിയില്‍ സൂക്ഷിക്കുക.
ഗോതമ്പ് പായസം
സൂജി ഗോതമ്പ് റവ - 250 ഗ്രാം
ശര്‍ക്കര - 4൦൦ ഗ്രാം
തേങ്ങ - രണ്ടെണ്ണം
നെയ്യ് - രണ്ടു വലിയ സ്പൂണ്‍
കദളിപ്പഴം - രണ്ടെണ്ണം
ഉണക്ക മുന്തിരിങ്ങ - ഒരു വലിയ സ്പൂണ്‍
അണ്ടിപ്പരിപ്പ് - രണ്ടു വലിയ സ്പൂണ്‍
ഏലക്ക പൊടിച്ചത് - മുക്കാല്‍ ടീസ്പൂണ്‍
തയാറാക്കുന്ന വിധം
- ശര്‍ക്കര പാനിയാക്കുക .
- തേങ്ങ തിരുമ്മി ചതച്ച് രണ്ടു കപ്പു ഒന്നാം പാലും നാള് കപ്പു രണ്ടാം പാലും എടുക്കുക.
- 6 കപ്പു വെള്ളം തിളക്കുമ്പോള്‍ റവ കഴുകി അരിച്ചു വേവിക്കുക.
- വെള്ളം വറ്റുമ്പോള്‍ അതില്‍ ശര്‍ക്കര പാനി ചേര്‍ത്ത് വരട്ടുക
- ഇടയ്ക്ക് നെയ് ചേര്‍ത്ത് ഇളക്കുക
- രണ്ടാം പാല് ചേര്‍ത്ത് തുടരെ ഇളക്കി പകുതി വറ്റുമ്പോള്‍ ഒന്നാം പാല് ചേര്‍ത്ത് ചൂടാകുമ്പോള്‍ വാങ്ങുക
- കദളിപ്പഴം മുറിച്ചു ചേര്‍ത്ത് നെയ്യില്‍ വറുത്ത മുണ്ടിരിങ്ങ , അണ്ടിപ്പരിപ്പ് എന്നിവ ചേര്‍ത്ത് ഇറക്കുക .
നെയ് പൊങ്കല്‍
പച്ചരി - 400 ഗ്രാം
ചെറുപയര്‍ പരിപ്പ് വറുത്തത് - 150 ഗ്രാം
അണ്ടിപരിപ്പ് - 50 ഗ്രാം
ഇഞ്ചി - ഒരു കഷണം
ഉപ്പ് - പാകത്തിന്
നെയ് - 150 ഗ്രാം
കുരുമുളക് - ഒന്നര ടീസ്പൂണ്‍
ജീരകം - ഒരു ടീസ്പൂണ്‍
തയാറാക്കുന്ന വിധം
- ഒരു പാത്രത്തില്‍ വെള്ളം വച്ചു നല്ലത് പോലെ തിളക്കുമ്പോള്‍ അതില്‍ ഇഞ്ചി ചതച്ചിട്ട് അരിയും പരിപ്പും കഴുകി ഇടുക.
- നല്ലതുപോലെ കുഴയത്തക്കവണ്ണം വെന്തശേഷം ഉപ്പും കുറച്ചു നെയ്യും ചേര്‍ത്തിളക്കി വാങ്ങി വെക്കുക.
- കുരുമുളകും ജീരകവും നെയ്യില്‍ വറുത്തത് ചെറുതായി പൊടിച്ചിടുക അണ്ടിപരിപ്പ് പിളര്‍ന്നതും ബാക്കി നെയ്യും അതില്‍ ഒഴിച്ച്ചിളക്കുക.
ഉള്ളി വട
സവാള കനം കുറച്ചരിഞ്ഞത് - നാല്
പച്ചമുളക് ചെറുതായി അരിഞ്ഞത്- ആറ്
കറിവേപ്പില - ഒരു തണ്ട്
കായപൊടി - അര ചെറിയ സ്പൂണ്‍
മുളക് പൊടി - അര ചെറിയ സ്പൂണ്‍
ഉപ്പ് - പാകത്തിന്
ഇടഞ്ഞെടുത്ത കടലമാവ് - 100 ഗ്രാം
എണ്ണ - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു വലിയ സ്പൂണ്‍ എണ്ണ ചൂടാകുമ്പോള്‍ സവാളയും പച്ചമുളകും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റുക .
കടലമാവ് പാകത്തിന് വെള്ളവും മുളകുപൊടിയും ഉപ്പും കായപൊടിയും ചേര്‍ത്ത് കുഴക്കുക . വഴറ്റിയ ചേരുവകള്‍ ഇതില്‍ യോജിപ്പിച്ച് വടയുടെ ആകൃതിയില്‍ പരത്തി ചൂടായ വെളിച്ചെണ്ണയില്‍ വറുത്തു കോരുക.
അവിയല്‍ (ശര്‍ക്കര ചേര്‍ത്തത്)
മുരിങ്ങക്കായ് - ഒന്ന്
ഇളവന്‍ - 50 ഗ്രാം
ഏത്തക്കായ - 50 ഗ്രാം
പയര്‍ - 50 ഗ്രാം
ചേന - 50 ഗ്രാം
തേങ്ങ - ഒരെണ്ണം
പച്ചമുളക് - രണ്ടെണ്ണം
കറിവേപ്പില - ഒരു തണ്ട്
മഞ്ഞള്‍ പൊടി - അര ടീസ്പൂണ്‍
മുളക് പൊടി - അര ടീസ്പൂണ്‍
ശര്‍ക്കര - 50 ഗ്രാം
തൈര് - ഒരു കപ്പ്
ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
പച്ചക്കറികള്‍ ഒരിഞ്ചു കഷണങ്ങള്‍ ആക്കുക.
വേവിക്കുന്നതിനു മുന്‍പ് മഞ്ഞള്‍ പൊടിയും മുളകുപൊടിയും ഉപ്പും ശര്‍ക്കരയും പകുതി തൈരും ചേര്‍ക്കുക.
കഷണങ്ങള്‍ തമ്മില്‍ ഒട്ടാതിരിക്കാനാണ് തൈര് ആദ്യം ചേര്‍ക്കുന്നത്.
ചുവട് കട്ടിയുള്ള ഒരു പത്രത്തില്‍ ( മണ്‍ചട്ടി ആയാല്‍ നല്ലത് ) പച്ചക്കറിക്കൂട്ട് വേവിക്കുക.
വെന്തുകഴിഞ്ഞാല്‍ ബാക്കിയുള്ള തൈരുകൂടി ചേര്‍ക്കുക.
തേങ്ങയും പച്ചമുളകും ചതച്ചെടുത്ത് ഇതില്‍ ഇളക്കിചെര്‍ക്കുക.
ഇറക്കുന്നതിനു തൊട്ടുമുന്‍പ് കറിവേപ്പിലയും പച്ച വെളിച്ചെണ്ണയും ചേര്‍ക്കുക.
ഹായ് എന്തൊരു മണം .
* പച്ചക്കറികള്‍ ലഭ്യതക്കനുസരിച്ച് മാറ്റാവുന്നതാണ്.