Monday, September 1, 2008

സാമ്പാര്‍

ചേരുവകള്‍

തുവരപ്പരിപ്പ് - 125 ഗ്രാം
ഉരുളക്കിഴങ്ങ് - 50 ഗ്രാം
സവാള - 25 ഗ്രാം
വെണ്ടയ്ക്ക - 100 ഗ്രാം
മുരിങ്ങക്ക - ഒരെണ്ണം
മഞ്ഞള്‍പൊടി - ഒരു ടീസ്പൂണ്‍
സാമ്പാര്‍പൊടി - മൂന്നു ടീസ്പൂണ്‍
മുളകുപൊടി - ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി - ഒരു ടീസ്പൂണ്‍
വാളന്‍ പുളി - ഒരു ചെറിയ ഉരുള
കായം - 10 ഗ്രാം
തക്കാളി - മൂന്ന്
ഉലുവപ്പൊടി - കാല്‍ ടീസ്പൂണ്‍
വറ്റല്‍ മുളക് - പത്ത്
കടുക് - അര ടീസ്പൂണ്‍
വെളിച്ചെണ്ണ - 50 മില്ലി
കറിവേപ്പില - രണ്ടു തണ്ട്
മല്ലിയില - 10 ഗ്രാം
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

  • ചുവട് കട്ടിയുള്ള ഒരു പാത്രത്തില്‍ ഒരു ലിറ്റര്‍ വെള്ളം തിളപ്പിച്ച് പരിപ്പ് കഴുകിയിടുക.
  • വെന്തു തുടങ്ങുമ്പോള്‍ ചതുരക്കഷണങ്ങള്‍ ആക്കിയ കിഴങ്ങും സവാളയും ചേര്ത്തു നല്ലതുപോലെ വേവിച്ച് ഉടച്ചു വെക്കുക.
  • ചുവടു കട്ടിയുള്ള മറ്റൊരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് വെണ്ടക്കയും മുരിങ്ങക്കായും വഴറ്റിമഞ്ഞള്‍പൊടി, മുളകുപൊടി, സാമ്പാര്‍ പൊടി, മല്ലിപൊടി എന്നിവ ചേര്‍ത്തിളക്കി വേവിച്ചുവെച്ച പരിപ്പില്‍ചേര്‍ക്കുക.
  • വാളന്‍പുളി പിഴിഞ്ഞെടുത്ത് ചേര്‍ത്ത് ആവശ്യത്തിനു വെള്ളം ചേര്‍ത്ത് തിളപ്പിക്കുക .
  • ഇതില്‍ കായവും തക്കാളി അറിഞ്ഞതും ചേര്‍ക്കുക.
  • സാമ്പാറിന് കട്ടി കൂടുതല്‍ ആണെങ്കില്‍ വെള്ളം ചേര്‍ക്കാം. ഉപ്പ് പാകത്തിന് ചേര്‍ത്ത് വാങ്ങി വെക്കുക.
  • ഇതില്‍ ഉലുവപ്പൊടി വിതറി കടുകും വറ്റല്‍ മുളകും വെളിച്ചെണ്ണയില്‍ താളിച്ച്‌ ചേര്‍ക്കുക.
  • ഒരു തണ്ട് കറിവേപ്പിലയും മല്ലിയിലയും കൈകൊണ്ടു മുറിച്ചു മുകളില്‍ വിതറുക . ചൂടോടു കൂടിഉപയോഗിക്കുക.

No comments: