തടിയന് കായ/ഇളവന്‍ - 50 ഗ്രാം
പച്ച മത്തങ്ങാ - 15 ഗ്രാം
നീളന്‍ പയര്‍ - ഒരെണ്ണം
വന്‍പയര്‍ കുതിര്‍ത്തത് - 25 ഗ്രാം
പച്ചമുളക് - രണ്ട്
വെളിച്ചെണ്ണ - ഒരു ടേബിള്‍സ്പൂണ്‍
തേങ്ങാപ്പാല്‍ - ഒരു കപ്പു
ഉപ്പ് - പാകത്തിന്
കറിവേപ്പില ഒരു തണ്ട്
തയാറാക്കുന്ന വിധം
- ഇളവനും മത്തനും കനം കുറച്ച് അരിയുക. പയര്‍ നീളത്തില്‍ അരിയുക.
- അരിഞ്ഞ പച്ചക്കറികളും പച്ചമുളകരിഞ്ഞതും ചുവട് കട്ടിയുള്ള പാത്രത്തില്‍ ആവശ്യത്തിനു മാത്രം വെള്ളംചേര്‍ത്ത് അടച്ചു വെച്ചു വേവിക്കുക.
- കുതിര്‍ത്ത വന്‍പയര്‍ വേവിച്ചെടുത്ത് വെന്ത മറ്റു കഷണങ്ങളുടെ കൂടെ ചേര്‍ത്ത് ഉടയ്ക്കുക.
- പച്ച വെളിച്ചെണ്ണയും തേങ്ങാപ്പാലും കറിവേപ്പിലയും ചേര്‍ത്ത് ചൂടോടെ ഉപയോഗിക്കുക.
No comments:
Post a Comment