Tuesday, September 2, 2008

മാതള നാരങ്ങ പഞ്ച്

ചേരുവകള്‍

മാതള നാരങ്ങ അല്ലികള്‍ - രണ്ടു കപ്പ്
തണുത്ത പാല്‍ - ഒരു കപ്പ്‌
കല്‍ക്കണ്ടം പൊടിച്ചത് - ഒരു ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം

  • മാതള നാരങ്ങ പാലും ചേര്‍ത്ത് മിക്സിയില്‍ നന്നായി അടിച്ചെടുക്കുക.
  • ഒരു സെര്‍വിംഗ് ഗ്ലാസില്‍ ഒഴിച്ച് കല്‍ക്കണ്ടം ചേര്‍ത്ത് നന്നായി ഇളക്കി സെര്‍വ് ചെയ്യുക.

പുളിയിഞ്ചി

ചേരുവകള്‍

ഇഞ്ചി - 100 ഗ്രാം
പച്ചമുളക് - അഞ്ച്
വാളന്‍പുളി - 250 ഗ്രാം
മുളകുപൊടി - ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി - ഒരു ടീസ്പൂണ്‍
കായപ്പൊടി - ഒരു നുള്ള്
ശര്‍ക്കര - ഒരു കഷണം
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
കറിവേപ്പില - ഒരു തണ്ട്
കടുക്- കാല്‍ ടീസ്പൂണ്‍
ഉലുവപ്പൊടി - കാല്‍ ടീസ്പൂണ്‍

തയാറാക്കുന്ന വിധം

  • അടി കട്ടിയുള്ള ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും കൊത്തിയരിഞ്ഞ് ഇളംചുവപ്പ് നിറമാകുന്നതുവരെ ചൂടാക്കുക.
  • വാളന്‍പുളി ഒരു ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ത്ത് പിഴിഞ്ഞ് അരിച്ചെടുത്ത്‌ വറുത്ത ഇഞ്ചിയില്‍ ഒഴിച്ച്തിളപ്പിക്കുക.
  • ഇതില്‍ മുളകുപൊടി, മഞ്ഞള്‍പൊടി, കായപ്പൊടി, ശര്‍ക്കര, ഉപ്പ് എന്നിവ ചേര്‍ത്ത് നല്ലതുപോലെ ഇളക്കികുറുകുമ്പോള്‍ വാങ്ങി വെക്കുക.
  • കറിവേപ്പിലയും കടുകും തളിച്ച് ചേര്‍ത്ത് ഉലുവപ്പൊടി വിതറി ഉപയോഗിക്കുക.

Monday, September 1, 2008

സാമ്പാര്‍

ചേരുവകള്‍

തുവരപ്പരിപ്പ് - 125 ഗ്രാം
ഉരുളക്കിഴങ്ങ് - 50 ഗ്രാം
സവാള - 25 ഗ്രാം
വെണ്ടയ്ക്ക - 100 ഗ്രാം
മുരിങ്ങക്ക - ഒരെണ്ണം
മഞ്ഞള്‍പൊടി - ഒരു ടീസ്പൂണ്‍
സാമ്പാര്‍പൊടി - മൂന്നു ടീസ്പൂണ്‍
മുളകുപൊടി - ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി - ഒരു ടീസ്പൂണ്‍
വാളന്‍ പുളി - ഒരു ചെറിയ ഉരുള
കായം - 10 ഗ്രാം
തക്കാളി - മൂന്ന്
ഉലുവപ്പൊടി - കാല്‍ ടീസ്പൂണ്‍
വറ്റല്‍ മുളക് - പത്ത്
കടുക് - അര ടീസ്പൂണ്‍
വെളിച്ചെണ്ണ - 50 മില്ലി
കറിവേപ്പില - രണ്ടു തണ്ട്
മല്ലിയില - 10 ഗ്രാം
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

  • ചുവട് കട്ടിയുള്ള ഒരു പാത്രത്തില്‍ ഒരു ലിറ്റര്‍ വെള്ളം തിളപ്പിച്ച് പരിപ്പ് കഴുകിയിടുക.
  • വെന്തു തുടങ്ങുമ്പോള്‍ ചതുരക്കഷണങ്ങള്‍ ആക്കിയ കിഴങ്ങും സവാളയും ചേര്ത്തു നല്ലതുപോലെ വേവിച്ച് ഉടച്ചു വെക്കുക.
  • ചുവടു കട്ടിയുള്ള മറ്റൊരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് വെണ്ടക്കയും മുരിങ്ങക്കായും വഴറ്റിമഞ്ഞള്‍പൊടി, മുളകുപൊടി, സാമ്പാര്‍ പൊടി, മല്ലിപൊടി എന്നിവ ചേര്‍ത്തിളക്കി വേവിച്ചുവെച്ച പരിപ്പില്‍ചേര്‍ക്കുക.
  • വാളന്‍പുളി പിഴിഞ്ഞെടുത്ത് ചേര്‍ത്ത് ആവശ്യത്തിനു വെള്ളം ചേര്‍ത്ത് തിളപ്പിക്കുക .
  • ഇതില്‍ കായവും തക്കാളി അറിഞ്ഞതും ചേര്‍ക്കുക.
  • സാമ്പാറിന് കട്ടി കൂടുതല്‍ ആണെങ്കില്‍ വെള്ളം ചേര്‍ക്കാം. ഉപ്പ് പാകത്തിന് ചേര്‍ത്ത് വാങ്ങി വെക്കുക.
  • ഇതില്‍ ഉലുവപ്പൊടി വിതറി കടുകും വറ്റല്‍ മുളകും വെളിച്ചെണ്ണയില്‍ താളിച്ച്‌ ചേര്‍ക്കുക.
  • ഒരു തണ്ട് കറിവേപ്പിലയും മല്ലിയിലയും കൈകൊണ്ടു മുറിച്ചു മുകളില്‍ വിതറുക . ചൂടോടു കൂടിഉപയോഗിക്കുക.

പൈനാപ്പിള്‍ പച്ചടി

ചേരുവകള്‍

പൈനാപ്പിള്‍ - ഒന്ന് ( ഇടത്തരം )
ഏത്തപ്പഴം - പകുതി
ഉപ്പ് - പാകത്തിന്
മുളകുപൊടി - അര ടീസ്പൂണ്‍
മഞ്ഞള്‍പൊടി - കാല്‍ ടീസ്പൂണ്‍
പഞ്ചസാര - 100 ഗ്രാം
ഉണക്കമുന്തിരി - 50 ഗ്രാം
കടുക് - അര ടീസ്പൂണ്‍
വെളിച്ചെണ്ണ - ഒരു ടേബിള്‍സ്പൂണ്‍
കടുക് - കാല്‍ ടീസ്പൂണ്‍
കറിവേപ്പില - ഒരു തണ്ട്
വറ്റല്‍ മുളക് - നാല്
തേങ്ങ തിരുമിയത് - കാല്‍ മുറി

തയാറാക്കുന്ന വിധം

  • പൈനാപ്പിള്‍ തൊലിയും കൂഞ്ഞും കളഞ്ഞു കൊത്തിയരിയുക.
  • ചെരുതായരിഞ്ഞ ഏത്തപ്പഴവും ആവശ്യത്തിനു ഉപ്പും കൊത്തിയരിഞ്ഞ പൈനാപ്പിള്‍ കഷണങ്ങളും അര ലിറ്റര്‍വെള്ളത്തില്‍ വേവിക്കുക.
  • ഇതില്‍ മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ ചേര്‍ക്കുക. കഷണങ്ങള്‍ നല്ലപോലെ വെന്തു വെള്ളം വറ്റികഴിയുമ്പോള്‍ ഇളക്കി ഉടച്ചു ചേര്‍ക്കുക.
  • കുറുകി വരുന്ന സമയത്തു പഞ്ചസാര ചേര്‍ത്ത് നല്ലതുപോലെ വഴറ്റുക. വരണ്ടുവരുന്ന സമയത്ത് മറ്റൊരുപാത്രത്തിലേക്ക് മാറ്റുക.
  • ഇതില്‍ കഴുകി തുടച്ച മുന്തിരിങ്ങയും അര ടീസ്പൂണ്‍ കടുക് ചതച്ചതും ചേര്‍ക്കുക.
  • തനങ മിക്സിയില്‍ ഒന്ന് പൊടിച്ചതും ഇതില്‍ ചേര്‍ത്തിളക്കുക.
  • ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു വറ്റല്‍ മുളകും കറിവേപ്പിലയും താളിച്ച്‌ചേര്‍ത്തിളക്കി യോജിപ്പിച്ച് തണുത്തതിനു ശേഷം ഉപയോഗിക്കാം.

ഓലന്‍

ചേരുവകള്‍

തടിയന്‍ കായ/ഇളവന്‍ - 50 ഗ്രാം
പച്ച മത്തങ്ങാ - 15 ഗ്രാം
നീളന്‍ പയര്‍ - ഒരെണ്ണം
വന്‍പയര്‍ കുതിര്‍ത്തത് - 25 ഗ്രാം
പച്ചമുളക് - രണ്ട്
വെളിച്ചെണ്ണ - ഒരു ടേബിള്‍സ്പൂണ്‍
തേങ്ങാപ്പാല്‍ - ഒരു കപ്പു
ഉപ്പ് - പാകത്തിന്
കറിവേപ്പില ഒരു തണ്ട്

തയാറാക്കുന്ന വിധം

  • ഇളവനും മത്തനും കനം കുറച്ച് അരിയുക. പയര്‍ നീളത്തില്‍ അരിയുക.
  • അരിഞ്ഞ പച്ചക്കറികളും പച്ചമുളകരിഞ്ഞതും ചുവട് കട്ടിയുള്ള പാത്രത്തില്‍ ആവശ്യത്തിനു മാത്രം വെള്ളംചേര്‍ത്ത് അടച്ചു വെച്ചു വേവിക്കുക.
  • കുതിര്‍ത്ത വന്‍പയര്‍ വേവിച്ചെടുത്ത്‌ വെന്ത മറ്റു കഷണങ്ങളുടെ കൂടെ ചേര്‍ത്ത് ഉടയ്ക്കുക.
  • പച്ച വെളിച്ചെണ്ണയും തേങ്ങാപ്പാലും കറിവേപ്പിലയും ചേര്‍ത്ത് ചൂടോടെ ഉപയോഗിക്കുക.

അവിയല്‍

ചേരുവകള്‍

ചേന - കാല്‍ കിലോ
വെള്ളരിക്ക - 200 ഗ്രാം
പടവലങ്ങ - 100 ഗ്രാം
നീളന്‍ പയര്‍ - 50 ഗ്രാം
മുരിങ്ങക്കായ് - ഒന്ന്‌
ഏത്തക്ക - ഒന്ന്‌
കാരറ്റ് - ഒന്ന്‌
വഴുതനങ്ങ - ഒന്ന്‌
മഞ്ഞള്‍പൊടി - രണ്ടു ടീസ്പൂണ്‍
മുളകുപൊടി ഒരു ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
പച്ച മാങ്ങാ - ഒന്ന്‌
പച്ചമുളക് - 50 ഗ്രാം
കറിവേപ്പില - രണ്ടു തണ്ട്
വെളിച്ചെണ്ണ - രണ്ടു ടേബിള്‍സ്പൂണ്‍
തേങ്ങ തിരുമിയത് - ഒന്ന്‌
ജീരകം ഒരു ടീസ്പൂണ്‍

തയാറാക്കുന്ന വിധം

  • പച്ചക്കറികള്‍ നന്നായി കഴുകി വൃത്തിയാക്കി തൊലി കളഞ്ഞു ഒരിഞ്ച് നീളത്തില്‍ അരിയുക
  • ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് അരിഞ്ഞ് വെച്ചിരിക്കുന്ന പച്ചക്കറികള്‍വേവിക്കാന്‍ വെക്കുക. വെള്ളം ഒഴിക്കെണ്ടതില്ല.
  • ഇതിലേക്ക് മഞ്ഞള്‍പൊടിയും മുളകുപൊടിയും ഉപ്പും ചേര്‍ത്തിളക്കി ആവി പോകാതെ മൂടി വെക്കുക.
  • കഷണങ്ങള്‍ നന്നായി വെന്തുകഴിയുമ്പോള്‍ അതില്‍ പച്ച മാങ്ങാ നീളത്തില്‍ അറിഞ്ഞതും പച്ചമുളക്ചാതചെടുത്തതും ചേര്‍ക്കുക.
  • മാങ്ങാ വെന്തു കഴിയുമ്പോള്‍ നന്നായിളക്കി കഷണങ്ങള്‍ ഉടയ്ക്കണം.
  • അതില്‍ ജീരകവും തേങ്ങയും നല്ലതുപോലെ ചതച്ച് ചേര്‍ക്കുക.
  • കറിവേപ്പിലയും പച്ച വെളിച്ചെണ്ണയും ചേര്‍ത്ത് ഇറക്കുക.

Sunday, August 31, 2008

എരിശ്ശേരി

ചേരുവകള്‍

ഏത്തക്കായ - രണ്ടെണ്ണം
ചേന - കാല്‍ കിലോ
മത്തന്‍ - കാല്‍ കിലോ
കുരുമുളക് പൊടി - ഒരു ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി - ഒരു റ്റീസ്പൂണ്‍
തേങ്ങ - ഒരു വലുത് തിരുമിയത്
ജീരകം - ഒരു റ്റീസ്പൂണ്‍
കടുക് - ഒരു റ്റീസ്പൂണ്‍
തേങ്ങ തിരുമിയത് - ഒരു മുറി
കറിവേപ്പില - ഒരു തണ്ട്
വറ്റല്‍ മുളക് - നാല്
ഉപ്പ് പാകത്തിന്

തയാറാക്കുന്ന വിധം

കായ തൊലികളഞ്ഞ് ചെറിയ കഷണങ്ങള്‍ ആയി മുറിച്ചു മഞ്ഞള്‍ വെള്ളത്തില്‍ കഴുകി കറ കളയുക. ചേനയും മത്തനും തൊലി ചെത്തി ചെറിയ കഷണങ്ങള്‍ ആയി മുറിച്ചു വൃത്തിയായി കഴുകി ഏത്തക്ക കഷണങളും ഒരുടീസ്പൂണ്‍ മഞ്ഞള്‍പൊടിയും പാകത്തിന് ഉപ്പും ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ വേവിച്ചെടുക്കുക. ഒരു തേങ്ങ തിരുമിയത്, ജീരകം എന്നിവ കട്ടിയായി അരച്ചെടുക്കുക. വേവിച്ച കഷണങ്ങളില്‍ ഈ അരപ്പും ചേര്‍ത്ത് നന്നായി തിളപ്പിക്കുക. അര മുറി തേങ്ങ ചെറുതായി തിരുമി കടുക് , കറിവേപ്പില , വറ്റല്‍ മുളക്, എന്നിവ ചേര്‍ത്ത് വെളിച്ചെണ്ണയില്‍ വറുക്കുക. നന്നായി ഇളക്കി കടുക് പൊട്ടി തേങ്ങ ചുവന്നു വരുമ്പോള്‍ എരിശ്ശേരിയില്‍ ചേര്‍ക്കുക.

പാവക്ക പച്ചടി

ചേരുവകള്‍

പാവക്ക നാലായി കീറി കനം കുറച്ചു അരിഞ്ഞത്- ഒരു കപ്പ്‌
മുളക് പൊടി - ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി - കാല്‍ ടീസ്പൂണ്‍
കുരുമുളക് പൊടി - അര ടീസ്പൂണ്‍
വെളുത്തുള്ളി - രണ്ടു അല്ലി
ചുവന്നുള്ളി - രണ്ട്എണ്ണം
ഇഞ്ചി - അരയിഞ്ച് കഷണം
എണ്ണ - അര കപ്പ്‌
തൈര് - ഒരു കപ്പ്‌
പഞ്ചസാര - അര ടീസ്പൂണ്‍
തേങ്ങ - അര കപ്പ്‌
കടുക് - അര ടീസ്പൂണ്‍
വെളിച്ചെണ്ണ - ഒരു ടേബിള്‍സ്പൂണ്‍
വറ്റല്‍ മുളക് - രണ്ടെണ്ണം
കറിവേപ്പില - ഒരു തണ്ട്
വെളുത്തുള്ളി - നാല് അല്ലി
ചുവന്നുള്ളി കനം കുറച്ചരിഞ്ഞത് - രണ്ടെണ്ണം

തയാറാക്കുന്ന വിധം

പാവക്ക അരിഞ്ഞ് മുളകുപൊടി , മഞ്ഞള്‍പൊടി , കുരുമുളകുപൊടി, വെളുത്തുള്ളി , ചുവന്നുള്ളി, ഇഞ്ചി, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് അരച്ചത് പുരട്ടി അര മണിക്കൂര്‍ വെക്കുക . അരപ്പ് നന്നായി പിടിച്ചതിനു ശേഷം എണ്ണയില്‍ നന്നായി വറുത്തു കോരുക . അര കപ്പ്‌ തേങ്ങ തിരുമി പാകത്തിന് ഉപ്പും അര സ്പൂണ്‍ പഞ്ചസാരയും കാല്‍ ടീസ്പൂണ്‍ കടുകും ചേര്‍ത്ത് അരക്കുക . ഒരു കപ്പ്‌ തൈരില്‍ അരപ്പും വറുത്ത പാവക്കയും ചേര്‍ത്ത് ഇളക്കണം . ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയില്‍ കാല്‍ സ്പൂണ്‍ കടുക് ഇട്ടു പൊട്ടിയതിനു ശേഷം നാല് അല്ലി വെളുത്തുള്ളി ചതച്ചതും വറ്റല്‍ മുളക് നടുവേ മുറിച്ചതും ചുവന്നുള്ളി കനം കുറച്ചരിഞ്ഞതും ചേര്‍ത്ത് വഴറ്റി പച്ചടിയില്‍ ചേര്‍ത്ത് ഉപയോഗിക്കാം.

Monday, August 11, 2008

പാലട പ്രഥമന്‍ Paalada Pradhaman

ചേരുവകള്‍

ഉണക്കലരി – കാല്‍ കിലോ

വെളിച്ചെണ്ണ -2 ടേബിള്‍ സ്പൂണ്‍
പന്ച്ചസാര – മുക്കാല്‍ കിലോ
വറ്റിയ വാഴയിലക്കഷണങ്ങള്‍ – ആവശ്യത്തിനു
പാല്‍ – രണ്ടു ലിറ്റര്‍
വെള്ളം – മൂന്നു കപ്പ്
വെണ്ണ – 50 ഗ്രാം
അണ്ടിപ്പരിപ്പ്‌ – 50 ഗ്രാം
മുന്തിരിങ്ങ – 50 ഗ്രാം
ഏലക്ക – പത്തെണ്ണം

തയാറാക്കുന്ന വിധം




ഉണക്കലരി തരിയില്ലാതെ പൊടിച്ചെടുക്കുക.
അരിപ്പൊടിയും വെളിച്ചെണ്ണയും 30 ഗ്രാം പഞ്ചസാരയും കൂടി കുഴക്കുക.
ദോശ മാവിനെക്കാള്‍ അല്പം കൂടി അയഞ്ഞ പരുവത്തില്‍ കലക്കുക.
വാട്ടിയ വാഴയിലക്കഷണങ്ങളില്‍ കൈകള്‍ കൊണ്ടു മാവ് കോരിയൊഴിച്ച് ഇല ചുരുട്ടി കെട്ടിവെക്കുക.
ഇങ്ങനെ വാഴനാര് കൊണ്ടു ചുരുട്ടി കെട്ടിവെച്ച ഇലകള്‍ ഒരു ഉരുളിയില്‍ വെള്ളം തിളപ്പിച്ച് അര മണിക്കൂര്‍ വേവിക്കണം.
അര മണിക്കൂറിനു ശേഷം ചുരുട്ടിയ ഇലകള്‍ ഇതില്‍ നിന്നു മാറ്റി തണുത്തവെള്ളത്തില്‍ ഇടുക.
രണ്ടു മൂന്നു പ്രാവശ്യം വെള്ളം മാറ്റുക.
ഇലയില്‍ നിന്നു വെന്ത അടക്കഷണങ്ങള്‍ ഇളക്കി വെള്ളത്തില്‍ ഇടുക.
വാര്‍ത്തെടുത്ത അടകള്‍ ചെറിയ കഷണങ്ങള്‍ ആയി മുറിക്കുക.
ഉരുളിയില്‍ രണ്ടു ലിറ്റര്‍ പാലും മൂന്നുകപ്പ് വെള്ളവും 100 ഗ്രാം പഞ്ചസാര ചേര്‍ത്ത് അടുപ്പില്‍ വെച്ചു പകുതി വറ്റുമ്പോള്‍ കഷണങ്ങള്‍ ആക്കി വെച്ച അടയും ബാക്കി പഞ്ചസാര ചേര്ത്തു അടിയില്‍ പിടിക്കാതെ ഇളക്കുക. പാകത്തിന് വെന്തുകഴിയുമ്പോള്‍ അണ്ടിപ്പരിപ്പും മുന്തിരിങ്ങയും നെയ്യില്‍ വറുത്തു ചേര്‍ക്കുക.

Tuesday, August 5, 2008

വറുത്തരച്ച ചെമ്മീന്‍ കറി Prawn with roasted coconut curry

ചേരുവകള്‍

ചെമ്മീന്‍ - കല്‍ കിലോ
പച്ച മാങ്ങാ - ഒരു പകുതി
തേങ്ങ - ഒന്ന്
വെളിച്ചെണ്ണ - രണ്ടു ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി - പത്ത് അല്ലി
ചുവന്നുള്ളി - പത്തെണ്ണം
മല്ലിപ്പൊടി - അഞ്ചു ടീസ്പൂണ്‍
മുളകുപൊടി - രണ്ടു ടീസ്പൂണ്‍
മഞ്ഞള്‍ പൊടി - ഒരു ടീസ്പൂണ്‍
പച്ചമുളക് - അഞ്ച് എണ്ണം
കറിവേപ്പില - മൂന്ന് തണ്ട്
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

  • തേങ്ങ പൊടിയായി തിരുമി, മൂന്ന് ചുവന്നുള്ളിയും മുഴുവന്‍ വെളുത്തുള്ളിയും ചെറുതായി അരിഞ്ഞ്, ഒരുതണ്ട് കറിവേപ്പിലയും ചേര്‍ത്ത് ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയില്‍ ബ്രൌണ്‍ നിറമാകുന്നതു വരെ വറുത്ത്‌ വെള്ളം ചേര്‍ക്കാതെ അരക്കുക.
  • ചെമ്മീന്‍ വൃത്തിയാക്കി ചെറിയ കഷണങ്ങള്‍ ആക്കി നുറുക്കിയ മാങ്ങയും ഉപ്പ് , മഞ്ഞള്‍ പൊടി, മുളകുപൊടി, മല്ലിപ്പൊടി , പച്ചമുളക് എന്നിവ ചേര്‍ത്ത് രണ്ടു കപ്പു വെള്ളത്തില്‍ വേവിക്കുക.
  • വറുത്തരച്ച തേങ്ങക്കൂട്ട് ഇതില്‍ ചേര്‍ത്ത് ഒരുതണ്ട് കറിവേപ്പിലയും ചേര്‍ത്ത് നന്നായി തിളപ്പിക്കുക.
  • ബാക്കി ചുവന്നുള്ളി നേര്‍മയായി അരിഞ്ഞ് ഒരുതണ്ട് കറിവേപ്പിലയും ചേര്‍ത്ത് ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയില്‍ കടുകിട്ട് പൊട്ടിയതിനു ശേഷം വറുത്ത്‌ ചേര്‍ക്കുക.

പച്ച മാങ്ങാപ്പീര

ചേരുവകള്‍

പച്ചമാങ്ങ - 1
തേങ്ങ തിരുമിയത് - അര കപ്പ്‌
പച്ചമുളക് - 3
ഇഞ്ചി - ഒരു ചെറിയ കഷണം
കറിവേപ്പില - ഒരു തണ്ട്
സവാള - 1
വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

  • പച്ചമാങ്ങ രണ്ടിഞ്ച് നീളത്തില്‍ കനം കുറച്ച് അരിയുക.
  • ഇഞ്ചിയും സവാളയും നീളത്തില്‍ കനം കുറച്ചരിയുക.
  • പച്ചമുളക് നീളത്തില്‍ അരിയുക.
  • ചേരുവകള്‍ എല്ലാം കൂടി നന്നായി തിരുമി ചേര്‍ത്ത് അടി കട്ടിയുള്ള ഒരു പാത്രത്തില്‍ വെച്ച് ചെറുതീയില്‍ കുഴഞ്ഞു പോകാതെ വേവിച്ചെടുക്കുക.

Saturday, August 2, 2008

ടാമരിണ്ട് ചിക്കന്‍ (Tamarind chicken)

ചേരുവകള്‍

കോഴിയുടെ നെഞ്ച് ഭാഗം - കാല്‍ കിലോ
ചുവന്നുള്ളി - 10
വറുത്ത നിലക്കടല - 25 ഗ്രാം
അണ്ടിപ്പരിപ്പ്‌ - 25 ഗ്രാം
വറ്റല്‍ മുളക് - 15 ഗ്രാം
ബേസില്‍ - 20 ഗ്രാം
കോണ്‍ഫ്ലൌര്‍ - 25 ഗ്രാം
ഉപ്പ്, എണ്ണ - ആവശ്യത്തിന്

സോസിന്

കരുപ്പെട്ടി - 30 ഗ്രാം
ഫിഷ് സോസ് - 20 ഗ്രാം
പുളിവെള്ളം - 20 ഗ്രാം
മുളകുപൊടി - അര ടീസ്പൂണ്‍

തയാറാക്കുന്ന വിധം

  • ചുവന്നുള്ളിയും വറ്റല്‍മുളകും ബേസിലും നന്നായി മൊരിയുന്നതുവരെ എണ്ണയില്‍ വറുത്തു മാറ്റിവെക്കുക
  • കോഴിയിറച്ചി ചതുരക്കഷണങ്ങള്‍ ആക്കി കോണ്‍ ഫ്ലൌറില്‍ പൊതിഞ്ഞു എണ്ണയില്‍ മുക്കി നല്ല ബ്രൌണ്‍ നിറമാകുന്നതുവരെ വറുത്തു മാറ്റിവെക്കുക
  • സോസിനുള്ള ചേരുവകള്‍ ഒന്നിച്ചാക്കി അടുപ്പില്‍ വെച്ചു കട്ടിയാകുന്നത് വരെ ചൂടാക്കുക
  • വറുത്ത കോഴിക്കഷണങ്ങള്‍, പച്ചമുളക്, നിലക്കടല, അണ്ടിപ്പരിപ്പ്‌, ചുവന്നുള്ളി എന്നിവ ഒന്നിച്ചാക്കി സോസുമായി യോജിപ്പിക്കുക.
  • വിളംബാനുള്ള പത്രത്തിലേക്ക് മാറ്റി ബേസില്‍, പച്ചമുളക്, നിലക്കടല, അണ്ടിപ്പരിപ്പ്‌ എന്നിവകൊണ്ട് അലങ്കരിക്കുക

Friday, August 1, 2008

ഗോതമ്പ് സലാഡ് (Wheat Salad)

ചേരുവകള്‍

ഗോതമ്പ് നുറുക്ക് - ഒരു കപ്പ്
സവാള പൊടിയായി അരിഞ്ഞത് - ഒരു കപ്പ്
സലാഡ് വെള്ളരി പൊടിയായി അരിഞ്ഞത് - അര കപ്പ്
ഇഞ്ചി പൊടിയായി അരിഞത് - ഒരു ടേബിള്‍ സ്പൂണ്‍
പച്ചമുളക് പൊടിയായി അരിഞ്ഞത് - രണ്ട്
മല്ലിയില പൊടിയായി അരിഞ്ഞത് - ഒരു പിടി
പുതിന ഇല പൊടിയായി അരിഞ്ഞത് - ഒരു പിടി
ചെറുനാരങ്ങ നീര് - ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

  • ഗോതമ്പ് തിളച്ച വെള്ളത്തില്‍ പത്ത് മിനിട്ട് ഇട്ടു വെള്ളം ഊറ്റി പിഴിഞ്ഞെടുക്കുക.
  • അതിന്‍റെ കൂടെ മറ്റു ചേരുവകള്‍ ചേര്‍ത്തിളക്കി ഉപയോഗിക്കുക.

പൈനാപ്പിള്‍ ചിക്കന്‍ സലാഡ് (Pineapple Chicken Salad)

ചേരുവകള്‍

എല്ലില്ലാത്ത കോഴിയിറച്ചി - 100 ഗ്രാം
കാബേജ് - 50 ഗ്രാം
കാരറ്റ് - 50 ഗ്രാം
കാപ്സികം - ഒന്നു ചെറുത്‌
പൈനാപ്പിള്‍ - 50 ഗ്രാം
വിനാഗിരി - 10 മില്ലി
ഉപ്പ് - പാകത്തിന്
മല്ലിയില അരിഞ്ഞത്‌ - അലങ്കരിക്കാന്‍

തയാറാക്കുന്ന വിധം

  • കോഴിയിറച്ചി നീളത്തില്‍ അരിഞ്ഞ് ഉപ്പിട്ട വെള്ളത്തില്‍ വേവിച്ചെടുക്കുക.
  • വെന്തുകഴിയുമ്പോള്‍ തണുത്ത വെള്ളത്തില്‍ ഇടുക. തനുക്കുബോള്‍ വെള്ളം വാര്‍ത്തു വെക്കുക
  • കാബേജ്, കാരറ്റ്, കാപ്സികം , എന്നിവ നീളത്തില്‍ അരിഞ്ഞ് വിനാഗിരി, ഉപ്പ് , ഒലിവെണ്ണ, പഞ്ചസാര, പൈനാപ്പിള്‍ കഷണങ്ങള്‍ എന്നിവ ചേര്‍ത്തിളക്കി വെക്കുക.
  • ഇതില്‍ കോഴിയിറച്ചി കഷണങ്ങള്‍ ചേര്‍ത്തിളക്കി മല്ലിയില ചേര്‍ത്ത് അലങ്കരിക്കുക.

റൊട്ടി പുഡ്ഡിംഗ് (Bread Pudding)

ചേരുവകള്‍

റൊട്ടി - നാല് കഷണം
പാല്‍ - അര ലിറ്റര്‍
മുട്ട - നാല്
പഞ്ചസാര - ഒന്നര കപ്പ്
വാനില എസ്സെന്‍സ് - രണ്ടു തുള്ളി
തേങ്ങ ചിരകിയത് - രണ്ടു വലിയ സ്പൂണ്‍
അണ്ടിപ്പരിപ്പ് നുറുക്കിയത് - രണ്ടു ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം

  • റൊട്ടിയുടെ മൊരിഞ്ഞ ഭാഗം മാറ്റിയശേഷം ചെറിയ കഷണങ്ങള്‍ ആക്കുക.
  • പാല്‍ തിളപ്പിച്ച് മുട്ടയും പഞ്ചസാരയും ചേര്‍ത്ത് അടിച്ച് വാനില എസ്സെന്‍സും ചേര്‍ക്കുക
  • ഇതില്‍ റൊട്ടിക്കഷണങ്ങള്‍ ചേര്‍ത്ത് നന്നായി അലിയിക്കുക
  • ചുവടു കട്ടിയുള്ള പരന്ന പാത്രം അടുപ്പില്‍ വെച്ചു ചൂടായാല്‍ ഒരു ചെറിയ സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് കരിക്കുക.
  • ഇതിലേക്ക് തയാറാക്കിയ മിശ്രിതം ഒഴിച്ച് ആവിയില്‍ വേവിക്കുക
  • ഇതു ഫ്രിഡ്ജില്‍ വെച്ചു തണുപ്പിക്കുക.
  • തേങ്ങയും അണ്ടിപ്പരിപ്പും ചുവക്കെ വറുത്തു പുഡ്ഡിംഗ് അലങ്കരിക്കുക.

അവിയല്‍

പച്ചക്കറികള്‍

മുരിങ്ങക്ക
- 2 എണ്ണം ( ചെറുതായി മുറിച്ചത് )
നേന്ത്രക്കായ് - 1 എണ്ണം
ചേന - 50 ഗ്രാം
ചേമ്പ് - 50 ഗ്രാം
പടവലം - 50 ഗ്രാം
വെള്ളരി - 50 ഗ്രാം .
വഴുതന -50 ഗ്രാം
അമരക്ക - 50 ഗ്രാം
മത്തന്‍ - 50 ഗ്രാം

അരപ്പിന്

പച്ചമുളക് 2
തേങ്ങ തിരുമിയത് അര മുറി
ചുമന്നുള്ളി 3
വെളുത്തുള്ളി 3 അല്ലി
മഞ്ഞള്‍ അര ടീസ്പൂണ്‍
ജീരകം ഒരു ടീസ്പൂണ്‍
കറിവേപ്പില ഒരു കതിര്‍പ്പ്

പാകം ചെയ്യേണ്ട വിധം

പച്ചക്കറികള്‍ വൃത്തിയായി കഴുകി രണ്ടിഞ്ച് നീളത്തില്‍ മുറിക്കുക. ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ അല്പം വെള്ളം ചേര്‍ത്ത്‌ വേവിക്കുക . തിളക്കുമ്പോള്‍ പാകത്തിന് ഉപ്പും അരപ്പിന് ഉള്ള ചേരുവകള്‍ തരുതരുപ്പായി അരച്ചതും ചേര്‍ക്കുക. വെന്തതിനു ശേഷം അല്പം പച്ച വെളിച്ചെണ്ണ ചേര്‍ത്ത്‌ ഇറക്കുക.

ചെറുനാരങ്ങ അച്ചാര്‍ (Lemon Pickle)

ചേരുവകള്‍

ചെറുനാരങ്ങ25എണ്ണം
മുളകുപൊടി മുക്കാല്‍ കപ്പ്
മഞ്ഞള്‍ പൊടി ഒരു ടീ സ്പൂണ്‍
കായം പൊടിച്ചത് ഒരു ടേബിള്‍ സ്പൂണ്‍
ഉലുവ ഒരു ടീ സ്പൂണ്‍
പഞ്ചസാര 50 ഗ്രാം
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം


ചെറുനാരങ്ങ ഓരോന്നും ആറുകഷണം ആയി മുറിക്കുക . നന്നായി ഉപ്പ് പുരട്ടി വെയിലത്തു വെച്ചു നന്നായി ഉണക്കുക . ഇതു ഒരാഴ്ച ആവര്‍ത്തിക്കുക. നാരങ്ങ ഒരുവിധം ഉണങ്ങിയ ശേഷം ബാക്കി ചേരുവകള്‍ എല്ലാം ചേര്‍ത്ത് ഇളക്കി വായു കടക്കാത്ത കുപ്പിയില്‍ സൂക്ഷിക്കുക.

കടുമാങ്ങ (Mango Pickle)

ചേരുവകള്‍

കണ്ണിമാങ്ങ - ആറു കിലോ
ഉപ്പ് - ഒരു കിലോ
മഞ്ഞള്‍ പൊടി - ഒരു ടേബിള്‍ സ്പൂണ്‍
മുളക് പൊടി - അര കിലോ
കടുക് പൊടി - കാല്‍ കിലോ

തയാറാക്കുന്ന വിധം

കണ്ണിമാങ്ങകള്‍ നന്നായി കഴുകി തോര്‍ത്തി എടുക്കുക. വെള്ളം പൂര്‍ണമായി തോര്‍ന്നതിനു ശേഷം ജലാംശം ഇല്ലാത്ത ഒരു ഭരണിയില്‍ ഇടുക. മുകളില്‍ ഉപ്പിടുക . പത്തു ദിവസം വയുകടക്കാത്ത തരത്തില്‍ കെട്ടിവക്കുക. പത്തു ദിവസം കഴിഞ്ഞു തുറന്നു മുളക് പൊടി, മഞ്ഞള്‍ പൊടി, കടുക് പൊടി മുതലായവ ചേര്‍ക്കുക. നന്നായി ഇളക്കിച്ചെര്‍ത്തു വീണ്ടും ഒരുമാസം കെട്ടിവക്കുക. വായു കടക്കാതെ കെട്ടി വച്ചാല്‍ മാസങ്ങളോളം കടുമാങ്ങ കേടാകാതെ ഇരിക്കും

ചെമ്മീന്‍ വറുത്തത് (Shrimp Fry)

ചേരുവകള്‍

ചെമ്മീന്‍ - അരക്കിലോ
മുളക് പൊടി - ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി - കാല്‍ ടീസ്പൂണ്‍
ഇഞ്ചി - ഒരു കഷണം
കറിവേപ്പില - രണ്ടു തണ്ട്
പച്ച മുളക് - രണ്ട്
ചെറിയ ഉള്ളി - രണ്ട്
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം.

ചെമ്മീന്‍ നന്നായി കഴുകി വൃത്തിയാക്കി പൊളിചെടുക്കുക.
മുളകുപൊടിയും മഞ്ഞള്‍പൊടിയും ഉപ്പും അല്പം വെള്ളം ചേര്‍ത്ത്കുഴച്ച് വൃത്തിയാക്കിയ ചെമ്മീനില്‍ പുരട്ടി അല്‍പനേരം വെക്കുക. അരപ്പ് പിടിച്ചതിനുശേഷം ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ചെമ്മീന്‍ അതിലിട്ട് വറുത്തു കോരുക. അതിനുശേഷം ഇഞ്ചിയും കറിവേപ്പിലയും പച്ചമുളകും ഉള്ളിയും ചേര്‍ത്ത് വഴറ്റുക.



പോത്തിറച്ചി ഉലര്‍ത്ത്‌ (Beef Roast)

ചേരുവകള്‍

പോത്തിറച്ചി - ഒരു കിലോ
ചുവന്നുള്ളി - കാല്‍ കിലോ
തേങ്ങ - ഒന്ന്
ഇഞ്ചി - ഒന്ന്
വെളുത്തുള്ളി - പന്ത്രണ്ടു അല്ലി
മുളകുപൊടി - രണ്ടു ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി - രണ്ടു ടീസ്പൂണ്‍
ഗരം മസാല പൊടി - ഒരു
ടീസ്പൂണ്‍
മഞ്ഞള്‍ പൊടി - അര ടീ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
കറിവേപ്പില - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഇറച്ചി നന്നായി കഴുകി വൃത്തിയാക്കി വാലാന്‍ വയ്ക്കുക. തെങ്ങക്കൊത്ത് എണ്ണയില്‍ വറുത്തു മാറ്റി വയ്ക്കുക. ചുവന്നുള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ അരിഞ്ഞ് എണ്ണയില്‍ നന്നായി വഴറ്റി എടുക്കുക. ഇതില്‍ മഞ്ഞള്‍പൊടി , മുളകുപൊടി, കുരുമുളകുപൊടി, മസാലപൊടി എന്നിവ ഇട്ടു മൂപ്പിക്കുക. തേങ്ങാക്കൊത്തുംഇറച്ചിക്കഷണങ്ങളും ഇതില്‍ ചേര്‍ത്ത് നന്നായി വേവിക്കുക.
എണ്ണയില്‍ കടുകും കറിവേപ്പിലയും ഉലര്‍ത്തുക. വെന്ത ഇറച്ചി ഇതിലിട്ട് നല്ലതുപോലെ ഉലര്‍ത്തിയെടുക്കുക.

ഫിഷ് ബിരിയാണി (Fish Biriyaani)

ചേരുവകള്‍

നെയ്മീന്‍ -അര കിലോ
എണ്ണ - വറുക്കാന്‍ വേണ്ടത്
മുളകുപൊടി - ഒരു ടീസ്പൂണ്‍
മല്ലിപൊടി - ഒരു ടീസ്പൂണ്‍
സവാള കനം കുറച്ചു നീളത്തില്‍ അരിഞ്ഞത്‌ - നാല്
പച്ചമുളക് ചതച്ചത് - പത്ത്
ഇഞ്ചി ചതച്ചത് - നാല് കഷണം
വെളുത്തുള്ളി - രണ്ടു കുടം
മല്ലിയില - അമ്പതു ഗ്രാം
തേങ്ങ തിരുമി അരച്ചത് - അര മുറി
തൈര് - അര കപ്പ്
കൈമ അരി - ( ജീരക ശാല ) - അര കിലോ
ഗരം മസാല പൊടി - ഒരു ടീസ്പൂണ്‍
നെയ്യ് - ഒരു ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

  • മീന്‍ കഷണങ്ങളില്‍ അരപ്പ് പുരട്ടി ഒരു മണിക്കൂര്‍ വെക്കുക.
  • ഓവന്‍ 325 ഡിഗ്രി ഫാരെന്‍ ഹീറ്റില്‍ ചൂടാക്കി വെക്കുക.
  • ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് മീന്‍ അധികം മൊരിയാതെ വറുത്തെടുക്കുക.
  • മീന്‍ വറുത്ത എണ്ണയില്‍ സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മല്ലിയില എന്നിവ വഴറ്റുക.
  • ഇതില്‍ തേങ്ങ അരച്ചതും തൈരും ചേര്‍ത്ത് ഒന്നു കൂടി വഴറ്റുക.
  • ഇതില്‍ വറുത്ത മീന്‍ നിരത്തി കുറച്ചു ചാറോടുകൂടി വേവിക്കുക.
  • അരി ചൂടായ നെയ്യില്‍ വറുക്കുക.
  • ഇരട്ടി വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് പകുതി വേവില്‍ വാര്‍ത്തെടുത്തു വെക്കുക.
  • ഒരു പാത്രത്തില്‍ ചോറ് നിരത്തി കുറച്ചു ഗരം മസാല പൊടി മീതെ വിതറുക.
  • അടുക്കടുക്കായി ഒന്നിടവിട്ട് മീനും ചോറും നിരത്തി നേരത്തെ ചൂടാക്കി ഇട്ടിരിക്കുന്ന ഓവനില്‍ അര മണിക്കൂര്‍ ബെയ്ക്ക്‌ ചെയ്തെടുക്കുക.

ഏത്തപഴം പുഡ്ഡിംഗ് (Banana Pudding)

ചേരുവകള്‍

ഏത്തപഴം നന്നായി പഴുത്തത് - അര കപ്പ്
പഞ്ചസാര - രണ്ടു ടീസ്പൂണ്‍
വെണ്ണ ഒരു ടീസ്പൂണ്‍
മൈദ ഒരു ടീസ്പൂണ്‍
മുട്ട അടിച്ചത് - രണ്ടു ടീസ്പൂണ്‍
ഐസിംഗ് ഷുഗര്‍ - അര ടീസ്പൂണ്‍
ക്രീം - മൂന്നു ടീസ്പൂണ്‍
ജാതിക്ക പൊടിച്ചത് - ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

ഏത്തപഴം ഉടച്ച് പഞ്ചസാര , വെണ്ണ, ജാതിക്കപൊടി എന്നിവ ചേര്‍ത്ത് ഇളക്കുക.
മിശ്രിതത്തില്‍ മുട്ട പതപ്പിച്ചത് ചേര്‍ത്ത് ഒരു മിനിട്ട് ഇളക്കുക.
പുഡ്ഡിംഗ് തയാറാക്കുന്ന പാത്രത്തില്‍ മൈദ വിതറി മിശ്രിതം ഒഴിച്ച് ഒരു മണിക്കൂര്‍ ബേക് ചെയ്തു വാങ്ങി വെക്കുക.
ക്രീം , ഐസിംഗ് ഷുഗര്‍ എന്നിവ ചേര്‍ക്കുക.

നെല്ലിക്ക അച്ചാര്‍ (Goose Berry Pickle)

ചേരുവകള്‍

നെല്ലിക്ക - അര കിലോ
( ആവിയില്‍ വേവിച്ച് കുരു മാറ്റിയത് )
ഇഞ്ചി അരിഞ്ഞത് - ഒരു വലിയ സ്പൂണ്‍
മുളക് പൊടി നാല് വലിയ സ്പൂണ്‍
വെളുത്തുള്ളി - നാല് വലിയ സ്പൂണ്‍
ജീരകം രണ്ടു ചെറിയ സ്പൂണ്‍
കടുക് - രണ്ടു ചെറിയ സ്പൂണ്‍
വിനാഗിരി - ഒരു കപ്പ്‌
ഉപ്പ് - പാകത്തിന്
പഞ്ചസാര - പാകത്തിന്
നല്ലെണ്ണ - ഒരു കപ്പ്
പച്ചമുളക് അറ്റം പിളര്‍ന്നത് - ആറെണ്ണം
ഉലുവ - ഒരു ചെറിയ സ്പൂണ്‍
കുരുമുളക് മുഴുവനോടെ - രണ്ടു ടീസ്പൂണ്‍

തയാറാക്കുന്ന വിധം

  • രണ്ടു മുതല്‍ 6 വരെയുള്ള ചേരുവകള്‍ അല്പം വിനാഗിരി ചേര്‍ത്ത് നന്നായി അരക്കുക അരപ്പ് ബാക്കി വിനാഗിരിയില്‍ കലക്കുക .
  • ഉപ്പും പഞ്ചസാരയും ചേര്‍ക്കുക . ഇതില്‍ പച്ചമുളക്, കുരുമുളക്, ഉലുവ എന്നിവ ചേര്‍ക്കുക .
  • ജലാംശം ഇല്ലാത്ത വൃത്തിയുള്ള കുപ്പിയില്‍ സൂക്ഷിക്കുക.

ഗോതമ്പ് പായസം

ചേരുവകള്‍

സൂജി ഗോതമ്പ് റവ - 250 ഗ്രാം
ശര്‍ക്കര - 4൦൦ ഗ്രാം
തേങ്ങ - രണ്ടെണ്ണം
നെയ്യ് - രണ്ടു വലിയ സ്പൂണ്‍
കദളിപ്പഴം - രണ്ടെണ്ണം
ഉണക്ക മുന്തിരിങ്ങ - ഒരു വലിയ സ്പൂണ്‍
അണ്ടിപ്പരിപ്പ്‌ - രണ്ടു വലിയ സ്പൂണ്‍
ഏലക്ക പൊടിച്ചത് - മുക്കാല്‍ ടീസ്പൂണ്‍

തയാറാക്കുന്ന വിധം

  • ശര്‍ക്കര പാനിയാക്കുക .
  • തേങ്ങ തിരുമ്മി ചതച്ച് രണ്ടു കപ്പു ഒന്നാം പാലും നാള് കപ്പു രണ്ടാം പാലും എടുക്കുക.
  • 6 കപ്പു വെള്ളം തിളക്കുമ്പോള്‍ റവ കഴുകി അരിച്ചു വേവിക്കുക.
  • വെള്ളം വറ്റുമ്പോള്‍ അതില്‍ ശര്‍ക്കര പാനി ചേര്‍ത്ത് വരട്ടുക
  • ഇടയ്ക്ക് നെയ് ചേര്‍ത്ത് ഇളക്കുക
  • രണ്ടാം പാല്‍ ചേര്‍ത്ത് തുടരെ ഇളക്കി പകുതി വറ്റുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് ചൂടാകുമ്പോള്‍ വാങ്ങുക
  • കദളിപ്പഴം മുറിച്ചു ചേര്‍ത്ത് നെയ്യില്‍ വറുത്ത മുണ്ടിരിങ്ങ , അണ്ടിപ്പരിപ്പ്‌ എന്നിവ ചേര്‍ത്ത് ഇറക്കുക .

നെയ് പൊങ്കല്‍

ചേരുവകള്‍

പച്ചരി - 400 ഗ്രാം
ചെറുപയര്‍ പരിപ്പ് വറുത്തത് - 150 ഗ്രാം
അണ്ടിപരിപ്പ് - 50 ഗ്രാം
ഇഞ്ചി - ഒരു കഷണം
ഉപ്പ് - പാകത്തിന്
നെയ് - 150 ഗ്രാം
കുരുമുളക് - ഒന്നര ടീസ്പൂണ്‍
ജീരകം - ഒരു ടീസ്പൂണ്‍

തയാറാക്കുന്ന വിധം

  • ഒരു പാത്രത്തില്‍ വെള്ളം വച്ചു നല്ലത് പോലെ തിളക്കുമ്പോള്‍ അതില്‍ ഇഞ്ചി ചതച്ചിട്ട് അരിയും പരിപ്പും കഴുകി ഇടുക.
  • നല്ലതുപോലെ കുഴയത്തക്കവണ്ണം വെന്തശേഷം ഉപ്പും കുറച്ചു നെയ്യും ചേര്‍ത്തിളക്കി വാങ്ങി വെക്കുക.
  • കുരുമുളകും ജീരകവും നെയ്യില്‍ വറുത്തത് ചെറുതായി പൊടിച്ചിടുക അണ്ടിപരിപ്പ് പിളര്‍ന്നതും ബാക്കി നെയ്യും അതില്‍ ഒഴിച്ച്ചിളക്കുക.

ഉള്ളി വട

ചേരുവകള്‍

സവാള കനം കുറച്ചരിഞ്ഞത് - നാല്
പച്ചമുളക് ചെറുതായി അരിഞ്ഞത്- ആറ്
കറിവേപ്പില - ഒരു തണ്ട്
കായപൊടി - അര ചെറിയ സ്പൂണ്‍
മുളക് പൊടി - അര ചെറിയ സ്പൂണ്‍
ഉപ്പ് - പാകത്തിന്
ഇടഞ്ഞെടുത്ത കടലമാവ് - 100 ഗ്രാം
എണ്ണ - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു വലിയ സ്പൂണ്‍ എണ്ണ ചൂടാകുമ്പോള്‍ സവാളയും പച്ചമുളകും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റുക .
കടലമാവ് പാകത്തിന് വെള്ളവും മുളകുപൊടിയും ഉപ്പും കായപൊടിയും ചേര്‍ത്ത് കുഴക്കുക . വഴറ്റിയ ചേരുവകള്‍ ഇതില്‍ യോജിപ്പിച്ച് വടയുടെ ആകൃതിയില്‍ പരത്തി ചൂടായ വെളിച്ചെണ്ണയില്‍ വറുത്തു കോരുക.

അവിയല്‍ (ശര്‍ക്കര ചേര്‍ത്തത്)

ചേരുവകള്‍

മുരിങ്ങക്കായ് - ഒന്ന്
ഇളവന്‍ - 50 ഗ്രാം
ഏത്തക്കായ - 50 ഗ്രാം
പയര്‍ - 50 ഗ്രാം
ചേന - 50 ഗ്രാം
തേങ്ങ - ഒരെണ്ണം
പച്ചമുളക് - രണ്ടെണ്ണം
കറിവേപ്പില - ഒരു തണ്ട്
മഞ്ഞള്‍ പൊടി - അര ടീസ്പൂണ്‍
മുളക് പൊടി - അര ടീസ്പൂണ്‍
ശര്‍ക്കര - 50 ഗ്രാം
തൈര് - ഒരു കപ്പ്‌
ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

പച്ചക്കറികള്‍ ഒരിഞ്ചു കഷണങ്ങള്‍ ആക്കുക.
വേവിക്കുന്നതിനു മുന്‍പ് മഞ്ഞള്‍ പൊടിയും മുളകുപൊടിയും ഉപ്പും ശര്‍ക്കരയും പകുതി തൈരും ചേര്‍ക്കുക.
കഷണങ്ങള്‍ തമ്മില്‍ ഒട്ടാതിരിക്കാനാണ് തൈര് ആദ്യം ചേര്‍ക്കുന്നത്.
ചുവട് കട്ടിയുള്ള ഒരു പത്രത്തില്‍ ( മണ്‍ചട്ടി ആയാല്‍ നല്ലത് ) പച്ചക്കറിക്കൂട്ട് വേവിക്കുക.
വെന്തുകഴിഞ്ഞാല്‍ ബാക്കിയുള്ള തൈരുകൂടി ചേര്‍ക്കുക.
തേങ്ങയും പച്ചമുളകും ചതച്ചെടുത്ത് ഇതില്‍ ഇളക്കിചെര്‍ക്കുക.
ഇറക്കുന്നതിനു തൊട്ടുമുന്‍പ് കറിവേപ്പിലയും പച്ച വെളിച്ചെണ്ണയും ചേര്‍ക്കുക.
ഹായ് എന്തൊരു മണം .

* പച്ചക്കറികള്‍ ലഭ്യതക്കനുസരിച്ച്‌ മാറ്റാവുന്നതാണ്.

Thursday, July 31, 2008

അയല പൊടിത്തൂവല്‍

ചേരുവകള്‍

അയല - അര കിലോ
മഞ്ഞള്‍ പൊടി - അര ടീസ്പൂണ്‍
മുളക് പൊടി - അര ടീസ്പൂണ്‍
ഉള്ളി - ഒരു വലുത്
തേങ്ങ ചിരകിയത് - കാല്‍ മുറി
കറിവേപ്പില - കുറച്ച്
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

അയല നന്നായി വൃത്തിയാക്കി തലയും വാലും കളഞ്ഞു മഞ്ഞള്‍ പൊടിയും ഉപ്പും മുളകുപൊടിയും ചേര്‍ത്ത് വേവിക്കുക. വെന്തു കഴിഞ്ഞാല്‍ വാങ്ങി വെച്ച് തണുക്കുമ്പോള്‍ മുള്ള് കളഞ്ഞു എടുക്കുക. അതില്‍ തേങ്ങ ചിരകിയതും ചേര്‍ത്ത് കുഴച്ച് വെക്കുക. കുറച്ച് കറിവേപ്പില ചേര്‍ത്ത് കുഴക്കുക. ഒരു ഉള്ളി ചെറുതായി അരിഞ്ഞ് കുറച്ച് വെളിച്ചെണ്ണയില്‍ വറുക്കുക. ഉള്ളി ചുവന്നു വരുമ്പോള്‍ അതില്‍ മത്സ്യം ഇട്ടു ചെറു തീയില്‍ കുറേശെ ഇളക്കുക. കാല്‍ മണിക്കൂര്‍ ഇളക്കുമ്പോള്‍ മത്സ്യം നല്ല പൊടിയായി വരും. അപ്പോള്‍ വാങ്ങി വെക്കാം.

നേന്ത്രപ്പഴ കൂട്ട്

ചേരുവകള്‍

നേന്ത്രപ്പഴം - ആറ്
ശര്‍ക്കര - അര കിലോ
തേങ്ങ ചിരകിയത് - ഒരു കപ്പ്
ജീരകം - ഒരു ടീസ്പൂണ്‍
പച്ച മോര് - ആറ് കപ്പ്
പച്ച മുളക് - അഞ്ചെണ്ണം
പുളിയില്ലാത്ത തൈര് - ഒരു കപ്പ്
കറിവേപ്പില - ഒരു തണ്ട്

തയാറാക്കുന്ന വിധം

നേന്ത്രപ്പഴം തൊലികളഞ്ഞ് നല്ലവണ്ണം വേവിക്കുക.
തേങ്ങയും ജീരകവും പച്ചമുളകും ചേര്‍ത്ത് അരച്ച് വെക്കുക
അടി കട്ടിയുള്ള ഒരു പാത്രത്തില്‍ ശര്‍ക്കര ഉരുക്കി അരിച്ചതും വേവിച്ച നേന്ത്രപ്പഴം ഉടച്ചതും ചേര്‍ത്ത് നന്നായി
വരട്ടുക.
വര്ട്ടിയതിനുശേഷം പച്ച മോര് കുറേശ്ശെ ഒഴിച്ച് നേര്‍പ്പിക്കുക.
ചെറു തീയില്‍ തിളച്ചതിനു ശേഷം അരച്ച് വെച്ച തേങ്ങക്കൂട്ടുചേര്‍ത്ത് വീണ്ടും തിളപ്പിക്കുക.
പാകത്തിന് ഉപ്പ് ചേര്‍ക്കുക.
തിളച്ചതിനു ശേഷം പുളിക്കാത്ത കട്ടിതൈരു ചേര്‍ത്ത് കറിവേപ്പില താളിച്ച്‌ ചേര്‍ത്ത് ഇറക്കുക.

പൊള്ളാച്ചി മട്ടണ്‍ കുറുമ

ചേരുവകള്‍

ആട്ടിറച്ചി കഷണങ്ങള്‍ ആക്കിയത് - അര കിലോ
സവാള കൊത്തിയരിഞ്ഞത്‌ - 200 ഗ്രാം
തക്കാളി - രണ്ടു വലുത്
ഇഞ്ചി - ഒരിഞ്ച് കഷണം
വെളുത്തുള്ളി - ഒരു കുടം
മല്ലി പൊടി - രണ്ടു ടേബിള്‍സ്പൂണ്‍
മുളകുപൊടി - അര ടേബിള്‍ സ്പൂണ്‍
തേങ്ങ അരച്ചത് - അര കപ്പ്
എണ്ണ - മൂന്നു ടേബിള്‍സ്പൂണ്‍
കറുവപ്പട്ട - ഒരു ഗ്രാം
ഏലക്ക - അഞ്ചെണ്ണം
ഗ്രാമ്പു - അഞ്ചെണ്ണം
പെരുംജീരകം - രണ്ടു ടേബിള്‍സ്പൂണ്‍
മല്ലിയില - ആവശ്യത്തിന്
പച്ചമുളക് അരിഞ്ഞത് - അഞ്ചെണ്ണം
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

ആട്ടിറച്ചി വൃത്തിയായി കഴുകി വേവിച്ച് മാറ്റി വെക്കുക.
അടി കട്ടിയുള്ള ഒരു പരന്ന പാത്രത്തില്‍ എണ്ണ ചൂടാക്കി, കറുവപ്പട്ട, ഏലക്ക, ഗ്രാമ്പു, പെരുംജീരകം എന്നിവ വഴറ്റുക.
ഇതില്‍ പച്ചമുളക്, സവാള എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക.
സവാള ബ്രൌണ്‍ നിറമാകുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും അരച്ച് ചേര്‍ക്കുക.
ഇതിലേക്ക് തക്കാളി അരിഞ്ഞ് ചേര്‍ക്കുക.
മല്ലിപൊടി, മുളകുപൊടി, തേങ്ങ അരച്ചത് എന്നിവ നന്നായി കുഴച്ച് ചേര്‍ത്ത് പച്ചച്ചുവ മാറുന്നത് വരെ വഴറ്റുക.
വേവിച്ച ആട്ടിറച്ചി ഇതില്‍ ചേര്‍ത്ത് പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി ചെറു തീയില്‍ മൂടിവെച്ചു വേവിക്കുക.
വെന്ത്‌ എണ്ണ തെളിയുമ്പോള്‍ അടുപ്പില്‍ നിന്നിറക്കി മല്ലിയില ചേര്‍ത്ത് അലങ്കരിക്കുക.
വെള്ളയപ്പം, ചപ്പാത്തി, പത്തിരി, പൂരി, ഇടിയപ്പം എന്നിവയോടൊപ്പം നല്ല കോമ്പിനേഷന്‍ ആണ് കുറുമ.

എരിശ്ശേരി

ചേരുവകള്‍

നേന്ത്രക്കായ ഒരിഞ്ചു കഷ്ണങ്ങള്‍ ആക്കിയത് - ഒരെണ്ണം
ചേന ഒരിഞ്ചു കഷണങ്ങള്‍ ആക്കിയത് - 150 ഗ്രാം
മത്തങ്ങ ഒരിഞ്ചു കഷ്ണങ്ങള്‍ ആക്കിയത് - 150 ഗ്രാം
തേങ്ങ ചിരകിയത് - അരമുറി
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
വെളുത്തുള്ളി - രണ്ടല്ലി
മുളകുപൊടി -അര ടീസ്പൂണ്‍
ജീരകം - അര ടീസ്പൂണ്‍
കുരുമുളക് -ഒരു ടീസ്പൂണ്‍
കടുക് - ഒരു ടീസ്പൂണ്‍
കറിവേപ്പില - രണ്ടു കതിര്‍പ്പ്
വറ്റല്‍ മുളക് -3 എണ്ണം
വെളിച്ചെണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

നേന്ത്രക്കായ ,ചേന,മത്തന്‍ എന്നിവ നന്നായി കഴുകി വൃത്തിയാക്കുക.
കഷ്ണങ്ങള്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് കുക്കറില്‍ നന്നായി വേവിക്കുക.
തേങ്ങ ചിരകിയതില്‍ നിന്നും ഒരു ടേബിള്‍ സ്പൂണ്‍ മാറ്റി വെച്ചതിനു ശേഷം ബാക്കി കുരുമുളക്,വെളുത്തുള്ളി,ജീരകം എന്നിവ ചേര്‍ത്ത് തരുതരുപ്പായി അരച്ച് വേവിച്ച കഷ്ണങ്ങളില്‍ ചേര്‍ത്ത് നന്നായി തിളപ്പിക്കുക.
ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് മാറ്റിവെച്ച തേങ്ങാപ്പീര ബ്രൌണ്‍ നിറമാകുന്നതു വരെ മൂപ്പിക്കുക.
ഇതിലേക്ക് കടുക്,കറിവേപ്പില ,വറ്റല്‍ മുളക് എന്നിവ ഇട്ടു കടുക് പൊട്ടുമ്പോള്‍, തിളപ്പിചിറക്കി വച്ചിരിക്കുന്ന എരിശ്ശേരിയില്‍ ചേര്‍ക്കുക.

പച്ച മാങ്ങാ ചട്ണി

ചേരുവകള്‍

പച്ച മാങ്ങാ - ചെറുത് ഒന്ന്
തേങ്ങ ചിരകിയത് - ഒരു കപ്പ്
ജീരകം പൊടിച്ചത് - ഒരു ടീസ്പൂണ്‍
മല്ലിയില അരിഞ്ഞത് - ഒരു കപ്പ്‌
പഞ്ചസാര - ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

പച്ച മാങ്ങാ തൊലികളഞ്ഞ് ചെറുതായി ചീകി എടുക്കുക .
തേങ്ങ ചിരകിയതും മറ്റു ചേരുവകളും ചേര്‍ത്ത് കുഴമ്പ് പരുവത്തില്‍ അരച്ചെടുക്കുക

ഇളനീര്‍ പുഡ്ഡിംഗ് (Tender Coconut Pudding)

ചേരുവകള്‍

ഇളം കരിക്ക് - നാല്
കരിക്കിന്‍ വെള്ളം - രണ്ടുകപ്പ്
പാല്‍ - അര ലിറ്റര്‍
ചൈന ഗ്രാസ് - ഒരു ചെറിയ പാക്കറ്റ്
കണ്ടെന്‍സ്ഡ മില്‍ക്ക് - മുക്കാല്‍ ടിന്‍
പഞ്ചസാര - രണ്ടു ടീസ്പൂണ്‍
അണ്ടിപരിപ്പ് - അലങ്കരിക്കാന്‍

തയാറാക്കുന്ന വിധം

  • ആദ്യം ചൈന ഗ്രാസ് ഒരു കപ്പു കരിക്കിന്‍ വെള്ളത്തില്‍ ഇട്ടു അര മണിക്കൂര്‍ കുതിരാന്‍ വെക്കുക.
  • ഇളം കരിക്ക് കഷണങ്ങള്‍ ആക്കി ഒരുകപ്പ് കരിക്കിന്‍ വെള്ളം ഒഴിച്ച് ഹാന്‍ഡ് ബ്ലെന്ടെര്‍ ഉപയോഗിച്ചു നന്നായി യോജിപ്പിക്കുക.
  • ഒരു പാനില്‍ പാല്‍ ഒഴിച്ച് തിളപ്പിക്കുക. തിളച്ചുവരുമ്പോള്‍ കുതിര്‍ത്ത് വെച്ച ചൈന ഗ്രാസ് ഇതില്‍ ചേര്‍ത്ത് അലിയിച്ച്ചെടുക്കുക.
  • ഇതിലേക്ക് മുക്കാല്‍ ടിന്‍ കണ്ടെന്‍സ്ഡ മില്‍കും പഞ്ചസാരയും ചേര്‍ത്തിളക്കുക.
  • അവസാനമായി കരിക്കുകഷണങ്ങളും കരിക്കിന്‍ വെള്ളവും യോജിപ്പിച്ച് വെച്ചതും ചേര്‍ത്ത് ഒന്നു തിളപ്പിച്ച് തീയില്‍ നിന്നിറക്കുക.
  • അണ്ടിപ്പരിപ്പ് വെച്ചലങ്കരിച്ചു ഫ്രിഡ്ജില്‍ വെച്ചു രണ്ടുമണിക്കൂര്‍ എങ്കിലും തണുപ്പിച്ച് ഉപയോഗിക്കാം.

ബനാന ക്രംബ്ള്‍

ചേരുവകള്‍

ഏത്തപ്പഴം നീളത്തില്‍ അരിഞ്ഞത് - 4 എണ്ണം
മൈദ - ഒരു കപ്പ്
വെണ്ണ - അര കപ്പ്
പഞ്ചസാര - അര കപ്പ്

തയാറാക്കുന്ന വിധം

  • മൈക്രോവേവ് അവന്‍ 180 ഡിഗ്രി സെന്ടിഗ്രേഡില്‍ ചൂടാക്കിയിടുക.
  • മൈദയും ഉപ്പും ഇടഞ്ഞെടുക്കുക .
  • വെണ്ണയും പഞ്ചസാരയും മൈദയില്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
  • ഒരു ബേകിംഗ് ഡിഷ്‌ എണ്ണ പുരട്ടി ഏത്തപ്പഴം ലേയറുകള്‍ ആയി വയ്ക്കുക.
  • ഇടയ്ക്ക് പഞ്ചസാര തൂവിക്കൊടുക്കുക.
  • മൈദ മിശ്രിതം ഏത്തപ്പഴം മൂടുന്ന തരത്തില്‍ നിരത്തിയിടുക.
  • നേരത്തെ ചൂടാക്കിയ അവനില്‍ 45 മിനിട്ട് നേരം ബെക് ചെയ്തു സ്വര്‍ണ നിറമാകുമ്പോള്‍ ഇറക്കുക.

കൂട്ടുകറി

ചേരുവകള്‍

ചേന - 150 ഗ്രാം
വെള്ളരിക്ക - 75 ഗ്രാം
പടവലങ്ങ - 50 ഗ്രാം
ഏത്തക്കായ - പകുതി
മത്തങ്ങ - 30 ഗ്രാം
വെള്ളക്കടല - 10 ഗ്രാം
ഗ്രീന്‍ പീസ് - 10 ഗ്രാം
മഞ്ഞള്‍ പൊടി - അര ടീസ്പൂണ്‍
കായം - ഒരു നുള്ള്
ശര്‍ക്കര - ഒരു ചെറിയ കഷണം
കുരുമുളക് - 5 ഗ്രാം
വറ്റല്‍ മുളക് - രണ്ട്
വെളിച്ചെണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
ജീരകം - കാല്‍ ടീസ്പൂണ്‍
കറിവേപ്പില - ഒരു തണ്ട്
തേങ്ങ തിരുമിയത് - ഒരു വലിയ തേങ്ങയുടെത്
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

  • പച്ചക്കറികള്‍ ചെറിയ ചതുരകഷണങ്ങള്‍ ആയി അരിയുക .
  • കടല, ഗ്രീന്‍ പീസ്, എന്നിവ കുതിര്‍ത്തതും പച്ചക്കറികളും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അടികട്ടിയുള്ള ഒരു പാത്രത്തില്‍ അടച്ചുവെച്ചു വേവിക്കുക.
  • അതില്‍ മഞ്ഞള്‍പ്പൊടിയും നെയ്യില്‍ വറുത്തെടുത്ത കുരുമുളകും വറ്റല്‍ മുളകും ചേര്‍ക്കുക.
  • ഇതില്‍ കായവും ശര്‍ക്കരയും കൂടി ചേര്‍ക്കുക.കഷണങ്ങള്‍ നന്നായി വെന്തു കഴിയുമ്പോള്‍ ഇളക്കി യോജിപ്പിക്കുക.
  • ചൂടായ വെളിച്ചെണ്ണയില്‍ നന്നായി ചതച്ചെടുത്ത തേങ്ങയിട്ടിളക്കി ഇളം ചുവപ്പകുന്നതുവരെ വറുക്കുക.
  • ചീനച്ചട്ടിയുടെ നടുക്ക് ഊറിവരുന്ന വെളിച്ചെണ്ണയില്‍ കറിവേപ്പില, ജീരകം എന്നിവ ഇട്ടു മൂപ്പിച്ച് യോജിപ്പിച്ചുവെച്ചിരിക്കുന്ന കഷണങ്ങളില്‍ ചേര്‍ത്തിളക്കി ചൂടോടെ ഉപയോഗിക്കുക.

ഓലന്‍

ചേരുവകള്‍

തടിയന്‍ കായ / ഇളവന്‍ - 50 ഗ്രാം
പച്ച മത്തങ്ങ - 15 ഗ്രാം
അച്ചിങ്ങ പയര്‍ - ഒന്ന്
വന്‍പയര്‍ കുതിര്‍ത്തത് - 25 ഗ്രാം
പച്ചമുളക് - രണ്ട്
തേങ്ങാപ്പാല്‍ - കാല്‍ കപ്പ്‌
വെളിച്ചെണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
കറിവേപ്പില - ഒരു തണ്ട്
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

  • ഇളവനും മത്തങ്ങയും കഴുകി വൃത്തിയാക്കി കനം കുറച്ച് അരിയുക.
  • അച്ചിങ്ങാപ്പയര്‍ നീളത്തില്‍ അരിയുക
  • അടി കട്ടിയുള്ള ഒരു പാത്രത്തില്‍ അരിഞ്ഞ പച്ചക്കറികള്‍ പച്ചമുളകും ചേര്‍ത്ത് ആവശ്യത്തിനു വെള്ളവും ഉപ്പും ചേര്‍ത്ത് അടച്ചു വെച്ചു വേവിക്കുക.
  • കുതിര്‍ത്ത വന്‍പയര്‍ വേവിച്ചെടുത്ത്‌ വെന്ത മറ്റു കഷണങ്ങളുടെ കൂടെ ചേര്‍ത്ത് നന്നായി ഉടയ്ക്കുക
  • പച്ചവേളിചെന്നയും തേങ്ങാപ്പാലും കറിവേപ്പിലയും ചേര്‍ത്ത് ചൂടോടെ ഉപയോഗിക്കുക.

മാമ്പഴ പുളിശ്ശേരി

ചേരുവകള്‍

മാമ്പഴം - പത്ത്
മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍
മുളക് പൊടി - ഒന്നര ടീസ്പൂണ്‍
ജീരകം - അര ടീസ്പൂണ്‍
തൈര് - രണ്ടു കപ്പ്
തേങ്ങ ചിരകിയത് - രണ്ടു കപ്പ്
പച്ചമുളക് - നാല്
കുരുമുളകുപൊടി - അര ടീസ്പൂണ്‍
കടുക് - അര ടീസ്പൂണ്‍
വെളിച്ചെണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
വറ്റല്‍ മുളക് - രണ്ടാക്കിയത് - ൩
കറിവേപ്പില - രണ്ടു തണ്ട്
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

  • മാമ്പഴം വൃത്തിയായി കഴുകി തൊലി കളഞ്ഞു മഞ്ഞള്‍ പൊടി, ഉപ്പ്, എന്നിവ ചേര്‍ത്ത് നന്നായി വേവിക്കുക.
  • തേങ്ങ, മുളകുപൊടി, ജീരകം എന്നിവ നന്നായി അരച്ച് പച്ചമുളക് കീറിയതും ചേര്‍ത്ത് മാമ്പഴത്തില്‍ യോജിപ്പിക്കുക
  • കറി തിളച്ചാല്‍ തൈര് ഒഴിച്ച് കുരുമുളകുപൊടിയും ചേര്‍ത്ത് പതഞ്ഞാല്‍ ഉടന്‍ അടുപ്പില്‍ നിന്നും ഇറക്കുക.
  • ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക്, വറ്റല്‍ മുളക്, കറിവേപ്പില എന്നിവ താളിച്ച്‌ ചേര്‍ക്കുക.