Tuesday, September 2, 2008

മാതള നാരങ്ങ പഞ്ച്

ചേരുവകള്‍

മാതള നാരങ്ങ അല്ലികള്‍ - രണ്ടു കപ്പ്
തണുത്ത പാല്‍ - ഒരു കപ്പ്‌
കല്‍ക്കണ്ടം പൊടിച്ചത് - ഒരു ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം

  • മാതള നാരങ്ങ പാലും ചേര്‍ത്ത് മിക്സിയില്‍ നന്നായി അടിച്ചെടുക്കുക.
  • ഒരു സെര്‍വിംഗ് ഗ്ലാസില്‍ ഒഴിച്ച് കല്‍ക്കണ്ടം ചേര്‍ത്ത് നന്നായി ഇളക്കി സെര്‍വ് ചെയ്യുക.

പുളിയിഞ്ചി

ചേരുവകള്‍

ഇഞ്ചി - 100 ഗ്രാം
പച്ചമുളക് - അഞ്ച്
വാളന്‍പുളി - 250 ഗ്രാം
മുളകുപൊടി - ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി - ഒരു ടീസ്പൂണ്‍
കായപ്പൊടി - ഒരു നുള്ള്
ശര്‍ക്കര - ഒരു കഷണം
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
കറിവേപ്പില - ഒരു തണ്ട്
കടുക്- കാല്‍ ടീസ്പൂണ്‍
ഉലുവപ്പൊടി - കാല്‍ ടീസ്പൂണ്‍

തയാറാക്കുന്ന വിധം

  • അടി കട്ടിയുള്ള ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും കൊത്തിയരിഞ്ഞ് ഇളംചുവപ്പ് നിറമാകുന്നതുവരെ ചൂടാക്കുക.
  • വാളന്‍പുളി ഒരു ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ത്ത് പിഴിഞ്ഞ് അരിച്ചെടുത്ത്‌ വറുത്ത ഇഞ്ചിയില്‍ ഒഴിച്ച്തിളപ്പിക്കുക.
  • ഇതില്‍ മുളകുപൊടി, മഞ്ഞള്‍പൊടി, കായപ്പൊടി, ശര്‍ക്കര, ഉപ്പ് എന്നിവ ചേര്‍ത്ത് നല്ലതുപോലെ ഇളക്കികുറുകുമ്പോള്‍ വാങ്ങി വെക്കുക.
  • കറിവേപ്പിലയും കടുകും തളിച്ച് ചേര്‍ത്ത് ഉലുവപ്പൊടി വിതറി ഉപയോഗിക്കുക.

Monday, September 1, 2008

സാമ്പാര്‍

ചേരുവകള്‍

തുവരപ്പരിപ്പ് - 125 ഗ്രാം
ഉരുളക്കിഴങ്ങ് - 50 ഗ്രാം
സവാള - 25 ഗ്രാം
വെണ്ടയ്ക്ക - 100 ഗ്രാം
മുരിങ്ങക്ക - ഒരെണ്ണം
മഞ്ഞള്‍പൊടി - ഒരു ടീസ്പൂണ്‍
സാമ്പാര്‍പൊടി - മൂന്നു ടീസ്പൂണ്‍
മുളകുപൊടി - ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി - ഒരു ടീസ്പൂണ്‍
വാളന്‍ പുളി - ഒരു ചെറിയ ഉരുള
കായം - 10 ഗ്രാം
തക്കാളി - മൂന്ന്
ഉലുവപ്പൊടി - കാല്‍ ടീസ്പൂണ്‍
വറ്റല്‍ മുളക് - പത്ത്
കടുക് - അര ടീസ്പൂണ്‍
വെളിച്ചെണ്ണ - 50 മില്ലി
കറിവേപ്പില - രണ്ടു തണ്ട്
മല്ലിയില - 10 ഗ്രാം
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം

  • ചുവട് കട്ടിയുള്ള ഒരു പാത്രത്തില്‍ ഒരു ലിറ്റര്‍ വെള്ളം തിളപ്പിച്ച് പരിപ്പ് കഴുകിയിടുക.
  • വെന്തു തുടങ്ങുമ്പോള്‍ ചതുരക്കഷണങ്ങള്‍ ആക്കിയ കിഴങ്ങും സവാളയും ചേര്ത്തു നല്ലതുപോലെ വേവിച്ച് ഉടച്ചു വെക്കുക.
  • ചുവടു കട്ടിയുള്ള മറ്റൊരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് വെണ്ടക്കയും മുരിങ്ങക്കായും വഴറ്റിമഞ്ഞള്‍പൊടി, മുളകുപൊടി, സാമ്പാര്‍ പൊടി, മല്ലിപൊടി എന്നിവ ചേര്‍ത്തിളക്കി വേവിച്ചുവെച്ച പരിപ്പില്‍ചേര്‍ക്കുക.
  • വാളന്‍പുളി പിഴിഞ്ഞെടുത്ത് ചേര്‍ത്ത് ആവശ്യത്തിനു വെള്ളം ചേര്‍ത്ത് തിളപ്പിക്കുക .
  • ഇതില്‍ കായവും തക്കാളി അറിഞ്ഞതും ചേര്‍ക്കുക.
  • സാമ്പാറിന് കട്ടി കൂടുതല്‍ ആണെങ്കില്‍ വെള്ളം ചേര്‍ക്കാം. ഉപ്പ് പാകത്തിന് ചേര്‍ത്ത് വാങ്ങി വെക്കുക.
  • ഇതില്‍ ഉലുവപ്പൊടി വിതറി കടുകും വറ്റല്‍ മുളകും വെളിച്ചെണ്ണയില്‍ താളിച്ച്‌ ചേര്‍ക്കുക.
  • ഒരു തണ്ട് കറിവേപ്പിലയും മല്ലിയിലയും കൈകൊണ്ടു മുറിച്ചു മുകളില്‍ വിതറുക . ചൂടോടു കൂടിഉപയോഗിക്കുക.

പൈനാപ്പിള്‍ പച്ചടി

ചേരുവകള്‍

പൈനാപ്പിള്‍ - ഒന്ന് ( ഇടത്തരം )
ഏത്തപ്പഴം - പകുതി
ഉപ്പ് - പാകത്തിന്
മുളകുപൊടി - അര ടീസ്പൂണ്‍
മഞ്ഞള്‍പൊടി - കാല്‍ ടീസ്പൂണ്‍
പഞ്ചസാര - 100 ഗ്രാം
ഉണക്കമുന്തിരി - 50 ഗ്രാം
കടുക് - അര ടീസ്പൂണ്‍
വെളിച്ചെണ്ണ - ഒരു ടേബിള്‍സ്പൂണ്‍
കടുക് - കാല്‍ ടീസ്പൂണ്‍
കറിവേപ്പില - ഒരു തണ്ട്
വറ്റല്‍ മുളക് - നാല്
തേങ്ങ തിരുമിയത് - കാല്‍ മുറി

തയാറാക്കുന്ന വിധം

  • പൈനാപ്പിള്‍ തൊലിയും കൂഞ്ഞും കളഞ്ഞു കൊത്തിയരിയുക.
  • ചെരുതായരിഞ്ഞ ഏത്തപ്പഴവും ആവശ്യത്തിനു ഉപ്പും കൊത്തിയരിഞ്ഞ പൈനാപ്പിള്‍ കഷണങ്ങളും അര ലിറ്റര്‍വെള്ളത്തില്‍ വേവിക്കുക.
  • ഇതില്‍ മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ ചേര്‍ക്കുക. കഷണങ്ങള്‍ നല്ലപോലെ വെന്തു വെള്ളം വറ്റികഴിയുമ്പോള്‍ ഇളക്കി ഉടച്ചു ചേര്‍ക്കുക.
  • കുറുകി വരുന്ന സമയത്തു പഞ്ചസാര ചേര്‍ത്ത് നല്ലതുപോലെ വഴറ്റുക. വരണ്ടുവരുന്ന സമയത്ത് മറ്റൊരുപാത്രത്തിലേക്ക് മാറ്റുക.
  • ഇതില്‍ കഴുകി തുടച്ച മുന്തിരിങ്ങയും അര ടീസ്പൂണ്‍ കടുക് ചതച്ചതും ചേര്‍ക്കുക.
  • തനങ മിക്സിയില്‍ ഒന്ന് പൊടിച്ചതും ഇതില്‍ ചേര്‍ത്തിളക്കുക.
  • ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു വറ്റല്‍ മുളകും കറിവേപ്പിലയും താളിച്ച്‌ചേര്‍ത്തിളക്കി യോജിപ്പിച്ച് തണുത്തതിനു ശേഷം ഉപയോഗിക്കാം.

ഓലന്‍

ചേരുവകള്‍

തടിയന്‍ കായ/ഇളവന്‍ - 50 ഗ്രാം
പച്ച മത്തങ്ങാ - 15 ഗ്രാം
നീളന്‍ പയര്‍ - ഒരെണ്ണം
വന്‍പയര്‍ കുതിര്‍ത്തത് - 25 ഗ്രാം
പച്ചമുളക് - രണ്ട്
വെളിച്ചെണ്ണ - ഒരു ടേബിള്‍സ്പൂണ്‍
തേങ്ങാപ്പാല്‍ - ഒരു കപ്പു
ഉപ്പ് - പാകത്തിന്
കറിവേപ്പില ഒരു തണ്ട്

തയാറാക്കുന്ന വിധം

  • ഇളവനും മത്തനും കനം കുറച്ച് അരിയുക. പയര്‍ നീളത്തില്‍ അരിയുക.
  • അരിഞ്ഞ പച്ചക്കറികളും പച്ചമുളകരിഞ്ഞതും ചുവട് കട്ടിയുള്ള പാത്രത്തില്‍ ആവശ്യത്തിനു മാത്രം വെള്ളംചേര്‍ത്ത് അടച്ചു വെച്ചു വേവിക്കുക.
  • കുതിര്‍ത്ത വന്‍പയര്‍ വേവിച്ചെടുത്ത്‌ വെന്ത മറ്റു കഷണങ്ങളുടെ കൂടെ ചേര്‍ത്ത് ഉടയ്ക്കുക.
  • പച്ച വെളിച്ചെണ്ണയും തേങ്ങാപ്പാലും കറിവേപ്പിലയും ചേര്‍ത്ത് ചൂടോടെ ഉപയോഗിക്കുക.

അവിയല്‍

ചേരുവകള്‍

ചേന - കാല്‍ കിലോ
വെള്ളരിക്ക - 200 ഗ്രാം
പടവലങ്ങ - 100 ഗ്രാം
നീളന്‍ പയര്‍ - 50 ഗ്രാം
മുരിങ്ങക്കായ് - ഒന്ന്‌
ഏത്തക്ക - ഒന്ന്‌
കാരറ്റ് - ഒന്ന്‌
വഴുതനങ്ങ - ഒന്ന്‌
മഞ്ഞള്‍പൊടി - രണ്ടു ടീസ്പൂണ്‍
മുളകുപൊടി ഒരു ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
പച്ച മാങ്ങാ - ഒന്ന്‌
പച്ചമുളക് - 50 ഗ്രാം
കറിവേപ്പില - രണ്ടു തണ്ട്
വെളിച്ചെണ്ണ - രണ്ടു ടേബിള്‍സ്പൂണ്‍
തേങ്ങ തിരുമിയത് - ഒന്ന്‌
ജീരകം ഒരു ടീസ്പൂണ്‍

തയാറാക്കുന്ന വിധം

  • പച്ചക്കറികള്‍ നന്നായി കഴുകി വൃത്തിയാക്കി തൊലി കളഞ്ഞു ഒരിഞ്ച് നീളത്തില്‍ അരിയുക
  • ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് അരിഞ്ഞ് വെച്ചിരിക്കുന്ന പച്ചക്കറികള്‍വേവിക്കാന്‍ വെക്കുക. വെള്ളം ഒഴിക്കെണ്ടതില്ല.
  • ഇതിലേക്ക് മഞ്ഞള്‍പൊടിയും മുളകുപൊടിയും ഉപ്പും ചേര്‍ത്തിളക്കി ആവി പോകാതെ മൂടി വെക്കുക.
  • കഷണങ്ങള്‍ നന്നായി വെന്തുകഴിയുമ്പോള്‍ അതില്‍ പച്ച മാങ്ങാ നീളത്തില്‍ അറിഞ്ഞതും പച്ചമുളക്ചാതചെടുത്തതും ചേര്‍ക്കുക.
  • മാങ്ങാ വെന്തു കഴിയുമ്പോള്‍ നന്നായിളക്കി കഷണങ്ങള്‍ ഉടയ്ക്കണം.
  • അതില്‍ ജീരകവും തേങ്ങയും നല്ലതുപോലെ ചതച്ച് ചേര്‍ക്കുക.
  • കറിവേപ്പിലയും പച്ച വെളിച്ചെണ്ണയും ചേര്‍ത്ത് ഇറക്കുക.

Sunday, August 31, 2008

എരിശ്ശേരി

ചേരുവകള്‍

ഏത്തക്കായ - രണ്ടെണ്ണം
ചേന - കാല്‍ കിലോ
മത്തന്‍ - കാല്‍ കിലോ
കുരുമുളക് പൊടി - ഒരു ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി - ഒരു റ്റീസ്പൂണ്‍
തേങ്ങ - ഒരു വലുത് തിരുമിയത്
ജീരകം - ഒരു റ്റീസ്പൂണ്‍
കടുക് - ഒരു റ്റീസ്പൂണ്‍
തേങ്ങ തിരുമിയത് - ഒരു മുറി
കറിവേപ്പില - ഒരു തണ്ട്
വറ്റല്‍ മുളക് - നാല്
ഉപ്പ് പാകത്തിന്

തയാറാക്കുന്ന വിധം

കായ തൊലികളഞ്ഞ് ചെറിയ കഷണങ്ങള്‍ ആയി മുറിച്ചു മഞ്ഞള്‍ വെള്ളത്തില്‍ കഴുകി കറ കളയുക. ചേനയും മത്തനും തൊലി ചെത്തി ചെറിയ കഷണങ്ങള്‍ ആയി മുറിച്ചു വൃത്തിയായി കഴുകി ഏത്തക്ക കഷണങളും ഒരുടീസ്പൂണ്‍ മഞ്ഞള്‍പൊടിയും പാകത്തിന് ഉപ്പും ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ വേവിച്ചെടുക്കുക. ഒരു തേങ്ങ തിരുമിയത്, ജീരകം എന്നിവ കട്ടിയായി അരച്ചെടുക്കുക. വേവിച്ച കഷണങ്ങളില്‍ ഈ അരപ്പും ചേര്‍ത്ത് നന്നായി തിളപ്പിക്കുക. അര മുറി തേങ്ങ ചെറുതായി തിരുമി കടുക് , കറിവേപ്പില , വറ്റല്‍ മുളക്, എന്നിവ ചേര്‍ത്ത് വെളിച്ചെണ്ണയില്‍ വറുക്കുക. നന്നായി ഇളക്കി കടുക് പൊട്ടി തേങ്ങ ചുവന്നു വരുമ്പോള്‍ എരിശ്ശേരിയില്‍ ചേര്‍ക്കുക.